സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്ഥാപനമായ വണ്‍ വെബ്ബിന്റെ ഇന്റര്‍നെറ്റ് സേവനത്തിന് വേണ്ടിയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ ഐ എസ് ആർ ഓ സഹകരണം. ഐഎസ്ആര്‍ഓയുടെ വാണിജ്യ വിഭഗങ്ങളിലൊന്നായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) പദ്ധതിയുടെ ഭാഗമാവും.
ഈ വര്‍ഷം ശ്രീഹരിക്കോട്ടയില്‍ നിന്നാവും ആദ്യ വിക്ഷേപണം. ആകെ 648 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് വണ്‍വെബ്ബിന്റെ പദ്ധതി. ഇതില്‍ 428 എണ്ണം കമ്പനി ഭ്രമണപഥത്തില്‍ എത്തിച്ചി കഴിഞ്ഞു. അതിവേഗ ഇന്റര്‍നറ്റ് കുറഞ്ഞ ചിലവിൽ ജനങ്ങളിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഭാരതി എയര്‍ടെലും ബ്രിട്ടണും പങ്കാളികളായ സ്ഥാപനമാണ് വണ്‍ വെബ്ബ്. റഷ്യന്‍ നിയന്ത്രിതമായ കസാഖിസ്ഥാനിലെ ബൈകൊനൂര്‍ കോസ്മോഡ്രോമില്‍ നിന്നുള്ള വിക്ഷേപണങ്ങള്‍ യുക്രൈന് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ വണ്‍ വെബ് വേണ്ടെന്ന് വെച്ചിരുന്നു. ഇതോടെയാണ് വിക്ഷേപണങ്ങള്‍ക്കായി ഐ എസ് ആർ ഓ പങ്കാളിത്തം വരുന്നത്.
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവന രംഗത്ത് മുഖ്യ എതിരാളിയായ സ്റ്റാര്‍ലിങ്കിന്റെ മാതൃസ്ഥാപനമായ സ്പേസ് എക്സുമായും വണ്‍ വെബ് വിക്ഷേപണ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
കരാർ പ്രകാരം ഐഎസ്ആര്‍ഓയുടെ വിക്ഷേപണ റോക്കറ്റുകള്‍ വണ്‍ വെബ്ബിന് സ്വന്തം ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.