2022 ഫിഫ ലോകകപ്പ് ഫൈനലില്‍ സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും ഇറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഫൈനലിന് മുന്നോടിയായുള്ള ഫ്രാന്‍സിന്റെ പരിശീലനത്തില്‍ ഇരുവരും പങ്കെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ ഇരുവരും ആദ്യ ഘട്ടം ഇറങ്ങാൻ സാധ്യതയില്ലെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ക്യാമ്പിൽ വൈറൽ പനി പടർന്നതാണ് ടീമിന് വെല്ലുവിളി തീർക്കുന്നത്. വരാനെയ്ക്ക് പകരം ഡായോ ഉപമെക്കാനോ പരിശീലനം നടത്തി. ജിറൂഡിന് പകരം മാര്‍ക്കസ് തുറാം ടീമിലിടം നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മികച്ച ഫോമില്‍ കളിക്കുന്ന ജിറൂഡ് ഇല്ലാത്തത് ഫ്രാന്‍സ് ടീമിന് വെല്ലുവിളിയാവും. എങ്കിലും ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരേ മികച്ച കളി പുറത്തെടുക്കുമെന്ന് ഫ്രഞ്ച് പരിശീലകന് ദിദിയര്‍ ദെഷാംപ്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1938 ന് ശേഷമുള്ള തുടർ കിരീടത്തിൻ്റെ റെക്കോഡ് കൂടി ഫ്രാൻസ് പ്രതീക്ഷിക്കുന്നു.