ലോകകപ്പ് നേടിയതിന് പിന്നാലെ അര്‍ജന്റീനയിൽ നിന്നും കേരളത്തിനും അഭിനന്ദന സന്ദേശം. ടീമിനെ പിന്തുണച്ചതിന് നന്ദിയും സന്തോഷവും അറിയിച്ചുള്ള സന്ദേശത്തിൽ കേരളത്തിൻ്റെ പേര് എടുത്ത് പറഞ്ഞു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ സന്ദേശത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തെ പ്രത്യേകം പരാമർശിച്ചത്.
അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ നന്ദി പ്രകടനം നടത്തിയത്.
”നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്താന്‍. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു” ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഇതിന് താഴെ കേരളത്തില്‍ നിന്നടക്കം നിരവധി അര്‍ജന്റീന ആരാധകർ കമൻ്റിട്ട് തകർത്തു.