എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ആർത്തവ കാല അവധി സംബന്ധിച്ച് വ്യത്യസ്ത പ്രതികരണങ്ങൾ നിറയുന്നതിനിടെയാണ് മന്ത്രിയുടെ കുറിപ്പ്. ആർത്തവ കാലത്ത് സ്ത്രീകളെ മാറ്റി നിർത്തുന്നത് സാമൂഹികമായി തന്നെ തുടരുന്ന ദുരവസ്ഥ ഇപ്പോഴുമുണ്ട്. ആധുനിക സമൂഹം പുരോഗമിച്ചിട്ടും ആചാര മുഖം നൽകി പ്രാകൃത വിവേചനത്തെ വിശ്വാസപരമായി ന്യായീകരിക്കുന്ന സാഹചര്യമാണ്.
ഇത്തരം ഒരു സാമൂഹിക അവസ്ഥയിൽ ആർത്തവ അവധി എന്നത് വിവേചനത്തിന് ന്യായീകരണവും പിന്തുണയും നൽകുന്നതാവും എന്ന നിലയ്ക്കാണ് കുസാററിലെ അവധിയെ വലിയ ഒരു വിഭാഗം എതിർക്കുന്നത്. എന്നാൽ ഇതിനെ പരിഷ്കരണം എന്ന നിലയ്ക്ക് സ്വീകരിച്ചാണ് മന്ത്രിയുടെ സമീപനം.
അവധി എങ്ങിനെ
വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്കുന്ന ആശ്വാസം ചെറുതാവില്ല എന്നാണ് അവകാശ വാദം. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇത് താത്കാലിക രാഷ്ട്രീയ മേൽക്കൈ ഉദ്ദേശിച്ച് മാത്രമാണ്. സാമൂഹിക ക്രമത്തെ പരിഗണിക്കാത്ത ജനപ്രിയ പൊടിക്കൈയാണ് എന്ന നിലയ്ക്കാണ് വിമർശനം ഉയരുന്നത്. ആർത്തവ കാലത്തെ വിവേചനം നിയമം മൂലം നിരോധിക്കുമോ എന്ന പ്രകോപനപരമായ ചോദ്യങ്ങളും ഉയരുന്നു. വിവാഹ ജീവിതത്തിൽ ലൈംഗിക ബന്ധത്തിൽ പോലും അധികാരവും വിവേചനവും ഉപയോഗിക്കുന്നത് നിയമപരമായി കുറ്റകരമാക്കിയിട്ടുണ്ട്. എന്നാൽ ആർത്തവം അശുദ്ധിയായി പ്രഖ്യാപിക്കുന്ന പ്രാകൃത സമീപനത്തെ കൈകാര്യം ചെയ്യുന്നതിൽ പുരുഷ കേന്ദ്രീകൃത മൂല്യ വ്യവസ്ഥ ഇപ്പോഴും അധികാരം പ്രയോഗിക്കയാണ് എന്നതാണ് വിമർശകരുടെ പക്ഷം.
മന്ത്രിയുടെ ന്യായം- എഫ് ബി പോസ്റ്റ്
ആര്‍ത്തവകാലം പലര്‍ക്കും വൈകാരിക വേലിയേറ്റങ്ങളുടെ കാലമാണ്. ദേഷ്യവും സങ്കടവുമൊക്കെ വന്നുകേറുന്ന ശാരീരികാസ്വാസ്ഥ്യങ്ങളുടേതുകൂടിയായ കാലം. ആ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടും നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക – ശാരീരിക പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന് ആവശ്യമായുന്നയിച്ച് നേടിയെടുത്ത ആര്‍ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കും.
ആദ്യമായാണ് കേരളത്തില്‍ ഒരു വിദ്യാഭ്യാസകേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവാവധി നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍കയ്യെടുത്ത വിദ്യാര്‍ത്ഥി യൂണിയനും തീരുമാനം കൈക്കൊണ്ട കുസാറ്റ് അധികൃതരും പ്രശംസ അര്‍ഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുന്‍കൈയില്‍ നടന്നുവരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച ഒരു തുടര്‍ച്ചയുണ്ടാക്കാന്‍ വിദ്യാര്‍ത്ഥിനേതൃത്വവും സര്‍വ്വകലാശാലാനേതൃത്വവും യോജിച്ചു വിജയം കണ്ടതില്‍ ഏറ്റവും സന്തോഷം.
വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്കുന്ന ആശ്വാസം ചെറുതാവില്ല. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ സംസ്ഥാന നേതൃത്വം നിവേദനം സമര്‍പ്പിച്ചിട്ടുമുണ്ട്.
ആര്‍ത്തവചക്രത്തിലെ പ്രയാസപ്പെടുന്ന നാളുകളില്‍ ഇനി പെണ്‍കുട്ടികള്‍ വിശ്രമിക്കട്ടെ.