Monday, August 18, 2025

എൻ സി ഇ ആർ ടി പുസ്തകത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠങ്ങളും നീക്കി

ജനാധിപത്യവും പിരിയോഡിക് ടേബിളും പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മാറ്റി എൻ സി ഇ ആർ ടി വീണ്ടും വിവാദത്തിൽ. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെയാണ് പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജസ്രോതസ്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി ഒഴിവാക്കുന്നത്. മുഴുവൻ ഭാഗങ്ങളും ഒഴിവാക്കിയാണ് വിശ്വാസവൽക്കരണം.

വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കരണമെന്നാണ് എന്‍.സി.ഇ.ആര്‍.ടി വാദം. ഇതൊക്കെ അപ്രധാനം എന്ന നിലപാടാണ് വകുപ്പ് മന്ത്രിയും ആവർത്തിച്ചത്.

കോവിഡ് കാരണം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍വിന്‍ സിദ്ധാന്തം വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഈ ഭാഗങ്ങൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രവിഷയങ്ങളില്‍ ഡാര്‍വിന്റെ ജീവപരിണാമസിദ്ധാന്തമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരേയുള്ള പ്രതിഷേധം ശക്തമായി നിലനില്‍ക്കേയാണ് പിരിയോഡിക് ടേബിളും ഊര്‍ജസ്രോതസുമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത (environmental sustainability) സംബന്ധിച്ച പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഇതുകൂടാതെ പത്താം ക്ലാസ് പാഠപുസ്തകത്തിലെ ജനാധിപത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന മുഴുവന്‍ പാഠഭാഗവും നീക്കി. ജനാധിപത്യം, ജനാധിപത്യത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള വെല്ലുവിളികള്‍ എന്നിവയാണ് നീക്കംചെയ്തത്.

കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി നിരത്തിയ വാദങ്ങള്‍. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800-ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരുന്നയിച്ച വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

ഒഴിവാക്കിയത് ശാസ്തത്തെയും ജനാധിപത്യത്തെയും കുറിച്ച് പഠിപ്പിക്കുന്ന പ്രധാന ഭാഗങ്ങൾ

സയന്‍സ്

ചാപ്റ്റര്‍ 5 – പിരിയോഡിക് ക്ലാസിഫിക്കേഷന്‍ ഓഫ് എലമെന്റ്‌സ്
ചാപ്റ്റര്‍ 14- സോഴ്‌സ് ഓഫ് എനര്‍ജി
ചാപ്റ്റര്‍ 16- സസ്റ്റെയ്‌നബിള്‍ മാനേജ്‌മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്‌സസ്

ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്

ചാപ്റ്റര്‍ 5 – പോപ്പുലര്‍ സ്ട്രഗിള്‍സ് & മൂവ്‌മെന്റ്‌സ്
ചാപ്റ്റര്‍ 6 – പൊളിറ്റിക്കല്‍ പാര്‍ട്ടീസ്
ചാപ്റ്റര്‍ 8 – ചാലഞ്ചസ് ടു ഡെമോക്രസി

Chapter Page No.Dropped Topics/Chapters
Chapter 1: Real Number2–715–181.2 Euclid’s division lemma1.5 Revisiting rational numbers and their decimal expansions
Chapter 2: Polynomials33–372.4 Division algorithm for polynomials
Chapter 3:Pair of Linear Equations in Two Variables39–4657–693.2 Pair of linear equations in two variables3.3 Graphical method of solution of a pair of linear equations3.4.3 Cross-multiplication method3.5 equation reducible to a pair of linear equations in two variables
Chapter 4: Quadratic Equations76–8891–924.4 Solution of a quadratic equation by completing the squares
Chapter6: Triangles141–144144–1546.5 Areas of similar triangles6.6 Pythagoras theorem
Chapter7: Coordinate Geometry168–1727.4 Area of a triangle
Chapter8: Introduction to Trigonometry87–190193–1948.4 Trigonometric ratios of complementary  angles
Chapter 9: Some Applications of Trigonometry195–1962059.1 Introduction
Chapter 11: Construction216–22211.1 Introduction11.2 Division of a line segment11.3 Construction of tangents to a circle11.4 Summary
Chapter12: Areas Related to Circles223224–226231–23812.1 Introduction12.2 Perimeter and area of a circle- A review12.4 Areas of combinations of plane figures
Chapter 13: Surface Areas and Volumes248–252252–25913.4 Conversion of solid from one shape to another13.5 Frustum of a cone
Chapter 14: Statistics289–29414.5 Graphical representation of cumulative frequency distribution
Chapter 15: Probability295–296311–31215.1 Introduction Exercise15.2 (Optional)

RELATED STORIES

Chapter NamePage No.Dropped Topics/Chapter
Chapter 5: Periodic Classification of Elements79–92Full chapter
Chapter: 9 Heredity and Evolution(Chapter name replaced with: Heredity)147-158Box item:Charles Robert DarwinBox item:Origin of life on earthBox item:How do fossils form layer by layerBox item:Molecular phylogeny9.3 Evolution9.3.1 An Illustration9.3.2 Acquired and Inherited Traits9.4 Speciation9.5 Evolution and Classification9.5.1 Tracing Evolutionary Relationships9.5.2 Fossils9.5.3 Evolution by Stages9.6 Evolution Should Not Be Equated With ‘Progress’9.6.1 Human Evolution
Chapter: 11 The Human Eye and the Colourful World188, 189, 196 and 197Two box items:• Damage to or malfunction of any part of the visual system…• Why do we have two eyes for vision and not just one?11.6.3 Colour of the Sun at Sunrise and Sunset
Chapter: 12 Electricity201Box item: ‘Flow’ of charges inside a wire
Chapter: 13 Magnetic Effects of Electric Current232–237Box item: Michael Faraday3.4 Electric Motor3.5 Electromagnetic Induction3.6 Electric Generator
Chapter: 14 Sources of Energy242–255Full chapter
Chapter: 16 Sustainable Management of Natural Resources266–280Full chapter

India and the Contemporary World-II

No Changes

Contemporary India – II 

ChapterPage No.Dropped Topics/Chapters
Chapter 1 – Resources and Development2–311–12Types of Resources.Box information
Chapter 2 – Forest and Wildlife14–18From second paragraph of ‘Flora and Fauna in India’ to ‘The Himalayan Yew in Trouble’, box information, Figs 2.1 and 2.2
Chapter 4 – Agriculture43–46Contribution of agriculture to the national economy, employment and output, Impact of globalisation on agriculture
Chapter 6 -Manufacturing Industries64–6668–6971–73Contribution of industry to national economy, paragraphs from cotton textiles (India exports… fibre industry), Jute textiles (Challenges… products), Sugar industry (Major… baggase), Iron Steel industry (In 2019… consumer of steel; Though… and discuss), Cement industry (Improvement… industry) and Activity (pg. 72), Table 6.1, Figs 6.1, 6.2 and 6.5
Appendix93–94Appendix II

Understanding Economic Development

No Changes

Democratic Politics – II

ChapterPage No.Dropped Topics/Chapters
Chapter 3 – Democracy and Diversity29–38Full Chapter
Chapter 4 – Gender, Religion and Caste46–4849Images on page 46, 48 and 49
Chapter 5 – Popular Struggles and Movements57–70Full Chapter
Chapter 6: Political Parties76Full page
Chapter 8 – Challenges to Democracy101–112Full Chapter

First Flight Book – Class 10 English Book

ChapterPage No.Dropped Topics/Chapter
Chapter 5: The Hundred Dresses I63–72Full chapter
Chapter 6: The Hundred Dresses II73–84Full chapter
Chapter 6: Poem, Animals83–85Full chapter

Footprints without Feet – Class 10 English Book 

ChapterPage No.Dropped Topics/Chapter
The Hack Driver 47–53Full chapter

Words and Expressions II – Class 10 English Book 

ChapterPage No.Dropped Topics/Chapter
Unit 557–70Full unit
Unit 671–83Full unit

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....