സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡന പരാതിയില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെ 15 പേരുടെ മൊഴി എടുത്തു. സംഭവദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐ.സി.യു.വിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ (55) വസ്ത്രം മാറ്റി യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചെന്നാണ് പരാതി. യുവതിയുടെ വസ്ത്രങ്ങള്‍ സ്ഥാനം മാറിക്കിടക്കുന്നതു കണ്ടതായി മൊഴിയുണ്ട്. ഇത് സബന്ധിച്ച് അറ്റന്‍ഡറോട് ചോദിച്ചിരുന്നതായി നഴ്സിൻ്റെ മൊഴി രേഖപ്പെടുത്തി. യൂറിന്‍ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്നാണ് പ്രതി മറുപടി നല്‍കിയത്. തൈറോയ്ഡ് രോഗിക്ക് യൂറിന്‍ബാഗ് ആവശ്യമില്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ഇവർ അപ്പോൾ തന്നെ ശകാരിച്ചിരുന്നു.
യുവതിയുടെ രഹസ്യ മൊഴിയെടുക്കാനും ശാസ്ത്രീയ പരിശോധനകള്‍ നടത്താനും പൊലീസ് തീരുമാനിച്ചു.സംഭവദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രന്‍ മുന്‍പ് ഒരു നഴ്‌സിനോട് അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പോലീസിന് പരിശോധിക്കുന്നു.
വടകര മയ്യന്നൂര്‍ സ്വദേശിയായ രവീന്ദ്രനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കൃത്യം ചെയ്ത ശേഷം സ്‌കൂള്‍ സഹപാഠികളായിരുന്നവര്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുകയായിരുന്നു പ്രതി. യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.