വാട്‌സാപ്പില്‍ സ്വകാര്യതി സംരക്ഷിക്കാൻ പുതിയ അപ്‌ഡേറ്റുകൾ. പുതിയ സൌകര്യം ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് അവര്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍നിന്ന് ആരുമറിയാതെ പുറത്തുപോവാന്‍ സാധിക്കും. ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുകയും ചെയ്യാം. ഒപ്പം വ്യൂ വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്യുന്നത് തടയാനും സൌകര്യമുണ്ട്.
സന്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ തുടര്‍ന്നും ഒരുക്കുമെന്നും മുഖാമുഖമുള്ള സംഭാഷണങ്ങളെ പോലെ അവയെ സ്വകാര്യവും സുരക്ഷിതമാക്കുമെന്നും സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഒരു ഗ്രൂപ്പില്‍നിന്ന് പുറത്തുപോവുമ്പോള്‍ ആ വിവരം ഗ്രൂപ്പിലെ മറ്റംഗങ്ങളെ വാട്‌സാപ്പ് അറിയിക്കുമായിരുന്നു. ഇനി പുറത്തുപോവുന്ന കാര്യം ഗ്രൂപ്പിലെ എല്ലാവരെയും അറിയിക്കുന്നതിന് പകരം ഗ്രൂപ്പ് അഡ്മിനെ മാത്രമേ അറിയിക്കുകയുള്ളൂ.
ഫീച്ചര്‍ ഈ മാസം തന്നെ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുതുടങ്ങുമെന്ന് വാട്‌സാപ്പ് അറിയിച്ചു. നിശ്ചിത സമയത്തേക്ക് മാത്രം കാണാനാവുന്ന ‘വ്യൂ വണ്‍സ്’ മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്ന സൗകര്യവും ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യപ്പെടും