
പെൺകുട്ടികൾ ഫുട്ബാൾ കളി കാണുന്നതിന് വിലക്കേർപ്പെടുത്തിയ രാജ്യത്ത് കളി കാണാൻ വേണ്ടി ഒരു പെൺകുട്ടി ആൺവേഷം കെട്ടി പോവുകയും സ്റ്റേഡിയത്തിൽ നിന്ന് പിടികൂടുകയും ,കുറ്റവിചാരണ ചെയ്യുകയും ചെയ്തു.
കാൽ പന്തിനെയും, തന്റെ നീല നിറ ജഴ്സിയിലിറങ്ങിയ അത്രയേറെ ഇഷ്ടപ്പെട്ട പെൺകുട്ടി കോടതി വളപ്പിൽ തന്നെ സ്വയം തീക്കൊളുത്തി.
പൊള്ളലേറ്റ് കിടക്കുമ്പോൾ അവളെ കോടതി ആറു മാസം തടവിന് വിധിച്ചു.

ഇറാനിലെ സഹർ ഖോ ദായരി എന്ന പെൺകുട്ടിയുടെ അതിദാരുണമായ കാൽപ്പന്തു പ്രണയകഥ ഓർമകഥയായി കാൽപന്തു ചരിത്രത്തെ വിസ്മയമാക്കുന്നു.
43 വർഷത്തിന് ശേഷം, അഭ്യന്തര ഫുട്ബാൾ മത്സരം കാണാൻ ഇറാനിലെ പെൺകുട്ടികൾക്ക് അവസരം ലഭിച്ചു. നീലജഴ്സിയണിഞ്ഞ് പെൺകുട്ടികൾ കളി കാണാനെത്തി. അവർ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു.
കളിക്കാലത്തിൻ്റെ നീതിയൂറുന്ന കാലത്ത്
ഖത്തറിലും അതിൻ്റെ ഓർമ പെരുമ നിറയുന്നു. പെൺപെരുമ നിറയുന്നു. മിന്നും താരങ്ങളെ അടക്കി നിർത്തുന്ന റഫറി പാനലിൽ മൂന്ന് വനിതാ റഫറിമാർ ഫുട്ബോളിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ചു. ഫ്രാൻസിൻ്റെ സ്റ്റഫാനി പ്രോപ്പർട്ട് ,റുവാണ്ട യുടെ സലിമ മുകൾ സാങ്ക ,ജപ്പാൻ്റെ യോച്ചിമിയമഷിന എന്നിവരണാവർ … ഖത്തറിൽ പെൺ ചരിത്രം വിധിയെഴുതട്ടെ
