ഇന്ന് നിശ്ചയിച്ചിരുന്ന നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് – ഒന്ന് വിക്ഷേപണം മാറ്റിവെച്ചു. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആര്‍എസ്-25 എന്‍ജിനിലെ താളപ്പിഴയെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്.
പുതിയ വിക്ഷേപണ തീയതി തകരാറുകൾ പരിഹരിച്ച ശേഷമാവും. സപ്തംബർ രണ്ടാണ് പരിഗണനയിൽ.
തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് വിക്ഷേപണം മാറ്റിവെച്ചത്. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആർ എസ് 25 എഞ്ചിനിലാണ് പ്രശ്നം ഉണ്ടായത്. വിക്ഷേപണത്തിന് മുമ്പ് ദ്രവ ഹൈഡ്രജനും ഓക്സിജനും എന്‍ജിനിലേക്ക് എത്തേണ്ടതുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചപോലെ ഈ ഒഴുക്ക് സംഭവിക്കുന്നില്ലെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തി.
എന്‍ജിനുകളിലെ പ്രശ്നം പരിഹരിക്കുന്നതിനായുള്ള ആദ്യ ശ്രമങ്ങള്‍ ഫലം കണ്ടില്ല. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. എന്‍ജിനിലെ തകരാറിനെ തുടര്‍ന്ന് ആര്‍ട്ടെമിസ് – ഒന്നിന്റെ വിക്ഷേപണം ഇന്ന് നടക്കില്ലെന്ന് നാസ അറിയിച്ചു. അടുത്ത വിക്ഷേപണത്തിന്റെ സമയത്തെക്കുറിച്ച് അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആളില്ലാ ദൌത്യം ആദ്യം
ആറാഴ്ചത്തെ യാത്രയാണ് ആസൂത്രണം ചെയ്തിരുന്നത്. 65000 കിലോ മീറ്റർ സഞ്ചരിച്ച് ചന്ദ്രനെ തൊട്ട് തിരികെ സുരക്ഷിതമായി ഭൂമിയിൽ ഇറങ്ങും.