\അര്‍ജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഫ്രെഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കരീം ബെൻസേമ പങ്കെടുക്കുമോ. എന്തായാലും ”താത്പര്യമില്ല” എന്നൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അദ്ദേഹത്തിൻ്റെതായി വന്നത് മതിമറന്ന ചർച്ചയിലാണ്. ഫൈനലിൽ കളിക്കാൻ താത്പര്യമില്ല എന്നാണോ അതോ കോച്ചിനോട് ഏറ്റുമുട്ടാൻ താത്പര്യമില്ല എന്നോ.
തന്റെ ചിത്രത്തിനു താഴെ ‘എനിക്ക് ഇതില്‍ താത്പര്യമില്ല’ എന്നാണ് ബെൻസേമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലില്‍ പങ്കെടുക്കാനുള്ള സാധ്യതയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ബെൻസേമയുടെ ഈ സന്ദേശം. ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ടാണോ ബെൻസേമയുടെ പ്രതികരണം അതോ കോച്ച് ദെഷാംസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രതികരണത്തിനുള്ള മറുപടിയാണോ ഇതെന്ന് വ്യക്തമല്ല.

ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പരിശീലനത്തിനിടെ ബെൻസേമയുടെ ഇടതു തുടയില്‍ പരുക്കേറ്റത്. ആരാധകര്‍ക്കിടയില്‍ ഏറെ നിരാശ സൃഷ്ടിച്ച അഭാവമാണ്. എന്നാൽ എംബാപ്പെ അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമിലാണുള്ളത്. നിലവിലെ ചാമ്പ്യന്മാര്‍ അതിനൊത്ത നിലവാരം പുലര്‍ത്തിയ മികച്ച കളിയാണ് പുറത്തെടുത്തത്.