
തമിഴിലെ പ്രശസ്ത എഴുത്തുകാരന്. 1962 ഏപില്‍ ഇരുപത്തിരണ്ടിന് കന്യാകുമാരി ജില്ലയിലെ തിരുവരമ്പില്‍ ജനിച്ചു.
അച്ഛന്: ബാഹുലേയന് പിള്ള. അമ്മ: വിശാലാക്ഷി അമ്മ.
1990ല്‍ പ്രസിദ്ധീകരിച്ച റബ്ബര്‍ എന്ന നോവലാണ് ആദ്യകൃതി.
മറ്റു നോവലുകള്‍: വിഷ്ണുപുരാ, പിന്തുടരും നിഴലിന് കുരങ്ങ്, കാട്, ഏഴാം ലോകം, ഇരവ്. കൊറവൈ. ഒന്‍പതു ചെറുകഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യനിരൂപണത്തില്‍ ഇരുപത്തിരണ്ടു പുസ്തകങ്ങള്‍, ഏഴു വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച ഇന്ത്യന്‍ തത്ത്വചിന്ത, മഹാത്മാഗാന്ധിയെക്കുറിച്ചുളള സമഗാനമായ ഇന്നത്തെ ഗാന്ധി, രാഷ്ട്രീയ ചിന്തകളുടെ ഏഴു പുസ്തകങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന രചനകള്‍. നെടുമ്പാതയോരം, ഉറവിടങ്ങള്‍ എന്നിവ മലയാള കൃതികള്‍.
കസ്തൂരിമാന്‍, നാന് കടവുള്‍, അങ്ങാടി തെരു, കടല്‍ എന്നീ സിനിമകളുടെ തിരക്കഥ ജയമോഹന്റേതാണ്. മുപ്പതിനായിരത്തിലധികം വായനക്കാരുള്ള jeyarmohan.in എന്ന സൈറ്റ് മാസികയില്‍ സ്ഥിരമായി എഴുതുന്നു.
പുരസ്കാരങ്ങള്‍: കഥ അവാര്‍ഡ് (1992), സംസ്കൃതി സമ്മാന്‍ (1994), പാവലര്‍ വരദരാജന് അവാര്‍ഡ് (2008), കന്നട ഇലക്കിയ തോട്ടം അവാര്‍ഡ് (2010).
അദ്ദേഹത്തിന്റെ രണ്ട് നോവലുകൾ വായിക്കാം.
നൂറ് സിംഹാസങ്ങൾ
കേരളത്തിലെ തെക്കൻ ചില്ലകളിലും തമിഴ്നാട്ടിലും ഉള്ള നായാടി എന്ന വിഭാഗം അനുഭവിച്ച കൊടിയ പീഡനങ്ങളുടെ യാതനങ്ങളുടെയും കഥയാണ് ഇത്. നായാടി വിഭാഗത്തിൽ നിന്ന് പഠിച്ചു ഉയർന്ന ഐഎഎസ് ഓഫീസറായി മാറിയ ധർമ്മപാലൻ ആണ് ഇതിലെ കഥാപാത്രം. ജാതിയുടെയും മതത്തിന്റെയും പേരിൽ ഒഴിവാക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ.
സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്നുനൂറുസിംഹാസനങ്ങള്.
2009 ലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. തമിഴിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതികളിൽ ഒന്നാണത്. “നൂറുസിംഹാസനങ്ങൾ” ലഘുലേഖകളായി പല ദളിത് സംഘടനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
[dflip id=”100014093″ ][/dflip]
ആനഡോക്ടർ
ഇതൊരു ആധുനിക സാഹിത്യം അല്ല. ശരിക്കും പറഞ്ഞാൽ ഇതൊരു പുരാണം. മഹാന്മാരെയും മഹാവീരന്മാരെയും കഥകളിലൂടെ ചരിത്രത്തിൽ നിർത്തുക എന്നതാണ് പൗരാണികന്റെ കർമ്മം. ഇതൊരു പ്രചരണകഥയാണ്. ഇന്നും തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കഥയാണിത്. ധാരാളം സ്കൂളുകളിൽ ഇത് പാഠമാണ്. 2002ൽ ഡോക്ടർ കെ. മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഒഴിച്ച് മറ്റാരും അറിഞ്ഞിരുന്നില്ല. ഇന്ന് കൊല്ലംതോറും ഡോക്ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് യാഗങ്ങൾ നടക്കുന്നു. പുരാണത്തിന്റെ ശക്തി അതാണ്. – ഡോ. വി. കൃഷ്ണമൂർത്തിയെക്കുറിച്ച് നോവലിസ്റ്റ്.
കാടിന്റെ ആത്മാവ് കണ്ടെത്തിയ ഡോ. കെയുടെ ജീവിതം പുരാണകഥയെ അനുസ്മരിപ്പിക്കും പോലെ അവതരിപ്പിക്കുന്നു.
[dflip id=”100014060″ ][/dflip]