സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് ഉണ്ടാവില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കാൻ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്.
ഫലം അറിയുന്നതെങ്ങിനെ
ഫലം പ്രഖ്യാപിച്ചതിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക cbse.gov.in, cbseresults.nic.in ഹോംപേജിൽ, CBSE ക്ലാസ് 10 റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ നമ്പർ/ റോൾ നമ്പർ എന്നീ വിശദാംശങ്ങൾ നൽകുക ക്ലാസ് 10 ഫലം 2022 സ്ക്രീനിൽ ദൃശ്യമാകും. സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യുക.