പി.എഫ്. പെന്‍ഷന്‍ കേസില്‍ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു. കേന്ദ്ര സർക്കാർ വാദം കോടതി സ്വീകരിച്ചില്ല. തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന വിധിയിൽ പെന്‍ഷന്‍ നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും ശമ്പളം 15,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ഓപ്ഷന്‍ നല്‍കുന്നവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജായി 1.16 % വിഹിതം നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി.
വിധി നടപ്പാക്കുന്നത് ആറുമാസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്. കട്ട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് ഒരവസരവും കൂടി നല്‍കണമെന്ന് ഉത്തരവ് പറയുന്നു. ഓപ്ഷന്‍ നല്‍കാന്‍ നാല് മാസത്തെ സമയപരിധിയാണ് അനുവദിച്ചിട്ടുള്ളത്.
ഉയര്‍ന്ന പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുന്നതിനായി, പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന തുക ഈടാക്കാനുള്ള ഓപ്ഷന്‍ ഇക്കാലയളവിനുള്ളില്‍ നല്‍കാവുന്നതാണ്. കേന്ദ്രസര്‍ക്കാരും എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ നല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയാകുമെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം. ഇത് കോടതി ഭാഗികമായി തള്ളിക്കളഞ്ഞു.