തൃശൂർ ചിമ്മിണിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.
ഒരുമാസം മുമ്പ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടില്‍പോയപ്പോഴാണ് നായയുടെ കടിയേറ്റത്. കടിയേറ്റതിന് ശേഷം ചികിത്സ തേടിയിരുന്നില്ല എന്നാണ് വിവരം. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി ഇതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നു. അവർ വാക്സിൻ എടുത്ത് നിരീക്ഷണത്തിലാണ്. വാക്സിൻ എടുത്തിട്ടും പേ ബാധിച്ച് മരിച്ച സംഭവത്തിൽ ഇതുവരെ സർക്കാർ വിശദീകരണം ഉണ്ടായിട്ടില്ല. വാക്സിൻ ഗുണ പരിശോധന സംബന്ധിച്ച് സംശയങ്ങൾ തുടരുകയാണ്.