സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം ഇന്നു പുറത്തിറങ്ങും. നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം. പത്ത്, പന്ത്രണ്ട് ദിവസത്തിനുള്ളിൽ സി ബി എസ് ഇ, ഐ സി എസ് ഇ സിലബസിൽ പരീക്ഷ എഴുതിയവരുടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർക്കും ഇവിടെ പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള സൗകര്യം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റായ hscap. kerala.gov.in തുറക്കുക
“Kerala Plus One Admission 2022” ൽ ക്ലിക്ക് ചെയ്യുക
ജില്ല തിരഞ്ഞെടുക്കുമ്പോൾ ആപ്ലിക്കേഷൻ ഫോം സ്ക്രീനിൽ കാണാം
ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക
ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക. ഫീസ് അടയ്ക്കുക
ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനു മുൻപ് നൽകിയ വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കുക. അതിനുശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
ബോണസ് മാർക്കിൽ തീരുമാനമാവുന്നു
ബോണസ് പോയിന്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നതിന് കാലതാമസം വരുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കാര്യങ്ങൾ. ഒരു വിദ്യാർത്ഥിക്ക് എത്ര സ്കൂളുകളിലേക്ക് വേണമെങ്കിലും ഒന്നാം വർഷ ഹയർ സെക്കന്ററി പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെ തന്നെയാണ് കുട്ടികളുടെ സ്കൂൾ അലോട്ട്മെന്റും നടത്തുന്നത്.
നിലവിൽ വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 33,000 സീറ്റിലേക്കും ഹയർസെക്കണ്ടറിയിലെ 1,83,085 ഗവൺമെന്റ് സീറ്റിലേക്കും 1,92,630 എയ്ഡഡ് സീറ്റിലേക്കും, 56,366 സീറ്റിലേക്കും 61,429 ഐ.ടി.ഐ. സീറ്റിലേക്കും 9,990 പോളിടെക്നിക് സീറ്റിലേക്കുമാണ് സാധാരണ ഉപരിപഠന അപേക്ഷ സമർപ്പിക്കുന്നത്.