42 തസ്തികളിലേക്കായി പി.എസ്.സി നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷയുടെ ഫലം ഇനിയും തയ്യാറായില്ല. 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എസ്.ഐ., എക്‌സൈസ്ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങി തസ്തികകളിലേക്ക് നടന്ന പരീക്ഷയുടെ ഫലം ഇനിയെന്നുവരുമെന്ന കാത്തിരിപ്പിലാണ് ഉദ്യോഗാര്‍ത്ഥികള്‍.
കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ തസ്തികകള്‍ക്ക് അപേക്ഷിച്ചവരാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. മെയ് അവസാനം ബിരുദതല പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നുമാണ് പി.എസ്.സി നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പരീക്ഷയുടെ ഘട്ടങ്ങൾ പൂർത്തിയാക്കാൻ പോലും കഴിഞ്ഞിട്ടില്ല.
കാത്തിരിപ്പ് അഞ്ചു വർഷം നഷ്ടമാക്കും
മൂന്ന് ഘട്ടമുണ്ടായിരുന്ന പ്രാഥമിക പരീക്ഷയുടെ രണ്ട് ഘട്ടം മാത്രമാണ് ഇതുവരെ നടന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പി.എസ്.സി.അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച നാലാം കാറ്റഗറി ഭിന്നശേഷിക്കാര്‍ക്കാണ് മൂന്നാംഘട്ടമായി പരീക്ഷ നടത്തേണ്ടത്. ജൂലൈ 23 നാണ് ഈ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞാലേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനാകൂ.
നോട്ടിഫിക്കേഷൻ മുതൽ നിയമനം, വരെ യുവത്വം തീരും
നോട്ടിഫിക്കേഷന്‍ വന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് പരീക്ഷ നടന്നത്. രണ്ടുഘട്ട പരീക്ഷാസമ്പ്രദായത്തില്‍ ആദ്യഘട്ടം തന്നെ ഇത്ര വൈകുന്നതാണ് ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നത്. പ്രാഥമിക പരീക്ഷയ്ക്ക് പുറമേ മെയിന്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിങ്ങനെ നിരവധി കടമ്പകളാണ് എസ്.ഐ, എക്‌സൈസ്ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങിയ തസ്തികകള്‍ക്കുള്ളത്. ഫലത്തില്‍ അഞ്ച് വര്‍ഷത്തോളമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാത്തിരിക്കേണ്ടി വരിക