യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. നിലവില്‍ ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ് സി കേബിളുകള്‍ ഐഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.
വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ഷിക ടെക്ക് ലൈവ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്‌വിയാക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
2024-ഓടുകൂടി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് നിര്‍ബന്ധമാക്കിയുള്ള യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും ഇതേ ആവശ്യം ഉയർന്നിരുന്നു.
വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള രൂപം ഫോൺ ചാർജ് ചെയ്യുന്നതിന് പ്രയാസം സൃഷ്ടിച്ചിരുന്നു. ആപ്പിൾ ചാർജർ തന്നെ സൂക്ഷിക്കേണ്ടി വന്നു. ഇത് വിപണിയിലെ വ്യത്യസ്തത നിലനിർത്തി എങ്കിലും ഉപയോഗിക്കുന്നവരെ സംബന്ധിച്ച് പ്രയാസകരമായിരുന്നു.
ഇതിനകം തന്നെ മാക്ക് കംപ്യൂട്ടറുകളും വിവിധ ഐപാഡ് മോഡലുകളും ടൈപ്പ് സി പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.