രാജ്യത്ത് പല സംസ്ഥാനങ്ങളിലും ചൂട് അനിയന്ത്രിതമായ സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് പ്രവർത്തന നിർദ്ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. യൂണിഫോമുകളിലും ക്ലാസ് സമയത്തിലും ഇളവുകൾ നൽകി. കുടിവെള്ളം, പ്രാഥമിക ശുശ്രൂഷാസംവിധാനങ്ങള്‍, ഉച്ചഭക്ഷണ സംവിധാനം എന്നീ കാര്യങ്ങള്‍ വിദ്യാലയത്തിൽ ഉറപ്പാക്കിയിരിക്കണം.
സ്കൂള്‍ സമയം രാവിലെ ഏഴിന് ആരംഭിച്ച് ഉച്ചയ്ക്ക് മുമ്പ് അവസാനിപ്പിക്കണം ഇതിനായി പിരീഡുകളുടെ എണ്ണം കുറയ്ക്കാം. ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ രാവിലത്തെ സമയങ്ങളില്‍ ക്രമീകരിക്കാം. സ്കൂള്‍ അസംബ്ലി മേല്‍ക്കൂരയുള്ള ഇടങ്ങളിലോ ക്ലാസ് മുറികളിലോ നടത്തണം.സ്കൂള്‍ വാഹനങ്ങളില്‍ അമിതതിരക്ക് പാടില്ല.
സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ പാടില്ല. ബസ്/വാനില്‍ കുടിവെള്ളവും പ്രഥമശുശ്രൂഷ കിറ്റും ഉണ്ടായിരിക്കണം.
കാല്‍നടയായോ സൈക്കിളിലോ സ്കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ തല മറയ്ക്കാന്‍ നിർദ്ദേശം നൽകണം. തുടങ്ങി ഓരോ കാര്യത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു.
കൊടും ചൂട് അനുഭവപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് വിദ്യലായങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്.