

ഖത്തറിൽ കാൽപന്തിന്റെ കളിയാവേശം വീശാൻ ഇനി ദിവസങ്ങൾ മാത്രം, കളിയുന്മാദങ്ങൾ തുടിച്ചുയരുകയായി .ഇഷ്ട ടീം, പ്രിയതാരം, പുത്തൻ താരോദയം, ആര് കപ്പടിക്കും. കളിയാവേശത്തിനോട് ചോദിച്ചാൽ ഉത്തരം കിട്ടും. മനസിലൊരു തികട്ടൽ. ഖത്തറിന്റെ മണ്ണിൽ ഒരാഫ്രിക്കൻ ടീം കപ്പ് നേടട്ടെ.
കപ്പിന്റെ താരമായി സാദിയേ മാനെ ഉയരട്ടെയെന്ന് ഉള്ളിലെ കളിപിരാന്തൻ പറയുന്നു.
ഫെറാറി കാറുകളും, ഹെലികോപ്റ്ററുകളും സ്വന്തമാക്ക നല്ല ഞാൻ കളിക്കുന്നതെന്നും, ഞാൻ നടന്ന വേദനയുടെയും, അവഗണനയുടെയും കഥകൾ മറന്ന് പുതുതലമുറയുടെ സ്വസ്ഥജീവിതത്തിനാവുന്ന സൗകര്യങ്ങളൊരുക്കുകയുമാണ് ചെയ്യുകയെന്നും ചാമ്പ്യൻസ് ലീഗിലെ സൂപ്പർ താരം പറയുന്നു. വിദ്യാലയങ്ങളും, കളി മൈതാനങ്ങളും, ആശുപത്രികളുമൊരുക്കി ഭാവി തലമുറയുടെ കളി ജീവിതത്തിനായി അരങ്ങൊരുക്കുന്ന മാനെയാവട്ടെ താരം .
അറേബ്യൻ മണൽ കാറ്റിന്റെ വേഗചൂരിൽ, ആഫ്രിക്കൻ പോർ വീര്യം കളിയുടെ ജയ സാന്ദര്യത്തെ നക്ഷത്രങ്ങളാക്കട്ടെ …