

ലോകം ഒരു പന്തിനു പിന്നാലെ പായുന്ന കാഴ്ചകളിലാണ്…..
ഏഷ്യൻ മണ്ണിൽ, ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ കളിയാനന്ദത്തിലേക്ക്
പതുക്കെ ലോകം ഉണരുകയാണ്.
ഈ ലോകകപ്പ് ഖത്തറിന്റെ മണ്ണിൽ വിസ്മയം തീർക്കുമെന്ന് ഉറപ്പ്.
ഖത്തറിൽ അതിനായി ഒരുങ്ങുന്ന തയ്യാറെടുപ്പുകൾ അതിന്റെ സൂചനകളാണ്. അതിശയ മനോഹരമായ ശില്പഭംഗികളായി രൂപം കൊണ്ട സ്റ്റേഡിയങ്ങൾ, ടീമുകളുടെ വിശ്രമകേന്ദ്രങ്ങൾ, പരിശീലന മൈതാനങ്ങൾ, പരിചരണങ്ങൾ തുടങ്ങി നൂതനമായ ആശയരൂപീകരണത്തിലാണ് ആ രാജ്യം.
നമ്മളും കാണികളായി സൈബർ ഇരിപ്പിടങ്ങളിലും, ചാനൽ മൈതാനക്കരയിലും ഇരിക്കും…
കേരളത്തിക്കൊൾ വലു പ്പുള്ള രാജ്യങ്ങൾ ലോകകപ്പിൽ കളിച്ചപ്പോൾ, നന്മൾ ഇന്ത്യക്കാർ ഇപ്പോഴും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു.
ഒരുപാടു കുഞ്ഞു പ്രതിഭകൾ ബൂട്ടുകെട്ടി കളിക്കിറങ്ങുമ്പോഴും
ശരിയായ സൗകര്യങ്ങളില്ലാതെ, നല്ല മൈതാനങ്ങളില്ലാതെ ആശങ്കപ്പെടുന്നു. കാടുപിടിച്ചു, ചളി നിറഞ്ഞ് സ്റ്റേഡിയങ്ങളുണ്ട് ഓരോ നാട്ടിലും. അത് ശരിയായി പരിപാലിക്കാനാവാതെ ചത്തു കിടക്കുന്നു.
ഒരു കാര്യത്തിൽ മാത്രം നാം മിടുക്കരാണ്. സ്റ്റേഡിയങ്ങൾ കെട്ടി പേരിട്ടു കൊടുത്ത് വികസന പത്രികയിൽ ഉൾപ്പെടുത്തും.
അതിലും തമാശയുണ്ട്.
നേതാക്കൾ ഉരുളുന്ന മൈതാനങ്ങൾ
സ്റ്റേഡിയത്തിന് പേരിടാനുള്ള മത്സരം, അതേതെങ്കിലും രാഷ്ട്രീയ നേതാവിന്റെ പേരിൽ വരും .
നാടിനായി കളിക്കളം വാണ ഒരു കളിക്കാരനെയും അവരോർക്കില്ല.
പ്രശസ്തരായ കളിക്കാരുടെ പേരെങ്കിലും കളി മൈതാനങ്ങൾക്ക് നൽകി. കളിയുടെ നേരും, വീര്യവും പിടിച്ചെടുക്കാനൊരുങ്ങുകയാണ് കായിക കേരളം ഇപ്പോൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ മൈതാനങ്ങളിൽ കൂട്ടുകൃഷി നടത്തി വിളവെടുക്കാമെന്ന ചില വ്യാമോഹങ്ങളിലേക്ക് നാം മാറേണ്ടി വരും





