രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് വിഐപി സുരക്ഷയൊരുക്കാൻ പോകുന്നതിനിടെ വാഹനാപകടത്തില്‍ ആറ് പോലീസുകാർ മരിച്ചു.
രാജസ്ഥാനിലെ ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് പോലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

‘നാഗോര്‍ ജില്ലയിലെ പോലീസുകാര്‍ പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാനായി ജുന്‍ജ്‌നുവിലേക്ക് പോവുകയായിരുന്നു. ഇതിനിടെ രാവിലെ 5.30-ന് ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയും അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ച് മരിക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരെ ഉടനടി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിലൊരാള്‍ ആശുപത്രിയില്‍ വെച്ചു മരിച്ചു. നാഗോര്‍ എസ്.പി അറിയിച്ചു.