പുതിയ പാക്കിസ്ഥാൻ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു- ഇമ്രാൻ ഖാൻ

200

പുതിയ പാകിസ്ഥാൻ രൂപപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിപ്ലവകരമായ നടപടികളിലൂടെ രാജ്യത്ത് അതിവേഗം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കരുതിയത്. എന്നാല്‍ രാജ്യത്തെ നിലവിലുള്ള സംവിധാനങ്ങൾ അതിന് പര്യാപ്തമല്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ സുസ്ഥിരമാക്കുന്നതിനും, ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും വേണ്ടിയാണോ പാക്  മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യതാത്പര്യവും ഭരണകൂടത്തിന്റെ പ്രവര്‍ത്തനവും തമ്മിലുള്ള വലിയ അന്തരമാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച പ്രകടനം കാഴ്ചവച്ച പത്ത് മന്ത്രിമാര്‍ക്ക് പ്രശംസാപത്രം കൈമാറുന്ന ചടങ്ങിലാണ് ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ചത്.

അതിനിടെ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) തലവന്‍ ഫസ്‌ലുര്‍ റഹ്‌മാന്‍ പറഞ്ഞു.