തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേമ്പറിൽ ആയിരിക്കും സത്യപ്രതിജ്ഞ
72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.
ജയിലിൽ പോകുന്ന ആദ്യ മുഖ്യമന്ത്രിയാവും പിണറായി – ഉമ തോമസ്
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ രാജാവ് നന്നായാലെ നാട് നന്നാകു എന്ന് മുഖ്യമന്ത്രിയെ വിമർശിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ് രംഗത്തെത്തിയിരുന്നു. ഇത്പോലെ കളളത്തരങ്ങള്‍ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി വരും. മുഖ്യമന്ത്രിയെ തെരുവിലേക്ക് ഇറക്കും. ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉമ തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ തോമസ്.