വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഗാന്ധിജിയുടെ ചല്ലിട്ട ചിത്രം തകർത്തത് സംഭവത്തിന് ശേഷമെന്ന് പൊലീസ്. കണ്ടെത്തൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
അക്രമം നടന്ന ദിവസം ഓഫീസിലെ ഗാന്ധി ചിത്രം നിലത്തിട്ടത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചിത്രം ആക്രമണ സമയത്തായിരുന്നില്ല നിലത്ത് വലിച്ചിട്ടത് .
അക്രമദിവസം വൈകുന്നേരം 3.45ഓടെ പോലീസ് സ്ഥലത്തെത്തിയ. സംഘടനാ പ്രവര്‍ത്തകരെ പോലീസെത്തി ഓഫീസില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫീസിനകത്തുണ്ടായിരുന്നത്.
അന്ന് നാല് മണിയോടെ പോലീസ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്ത് നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായാണ് മൊഴി.
സംഭവ സ്ഥലത്ത് കുതിച്ചെത്തിയ ചാനൽ റിപ്പോർട്ടർമാരും ഇതിന്റെ ദൃശ്യങ്ങള്‍ പകർത്തിയിട്ടുണ്ട്.
സാക്ഷി മൊഴികളും
വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന് നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.