വിലങ്ങാട് ടൗണിലും കടകളിലും മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി. വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിൻ്റെ തുടർച്ചയായാണ് വെള്ളപ്പാച്ചിൽ. വിലങ്ങാട് വാളുക്ക് പാലം വെള്ളത്തിനടിയിലായി.
വിലങ്ങാട് പാനോം ഭാഗത്ത് വനത്തിൻ്റെ ഉൾഭാഗത്ത് ഉരുൾ പൊട്ടിയതായാണ് സൂചന. പുഴയിലും ജലനിരപ്പ് ഉയർന്നു.
കണ്ണൂർ നെടുംപൊയിൽ വനത്തിലും ഉരുൾപൊട്ടി. നെടുംപൊയിൽ സെമിനാരി വില്ലയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ നെടുംപോയിൽ മാനന്തവാടി പാതയിൽ ഗതാഗതം തടസപ്പെട്ടു.
നാലു ദിവസം കൂടി മഴ
മഴ നാലു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിപ്പുണ്ട്. ആഗസ്ത് 31 വരെ മഴ നിലനിൽക്കും.