സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന് ഒഴിയും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന് അറിയിച്ചതായാണ് റിപ്പോർട്ട്
ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന അവെയ്ലബിള് പി.ബി. യോഗം വിഷയം ചര്‍ച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെ തിരുവനന്തപുരത്തുള്ള പി.ബി. അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.
കോടിയേരി ബാലകൃഷ്ണന് അവധി നല്കുകയാണോ ചെയ്യുക എന്നു വ്യക്തമല്ല. താല്‍ക്കാലിക സെക്രട്ടറി വേണമോ അതോ സ്ഥിരം സംവിധാനം വേണമോ എന്ന തീരുമാനം ഇതനുസരിച്ചാവും