സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ ദേശീയ-സംസ്ഥാന അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യക്കേസിലാണ് നടപടി.
നിദ ഫാത്തിമയുടെ മരണത്തിൽ ദുരൂഹതകൾ നിലനിൽക്കയാണ്. കുടുംബമടക്കം സംശയങ്ങൾ ഉന്നയിച്ചിരുന്നു. ചികിത്സാ പിഴവ് ഉണ്ടായതായും അവർ കണ്ടെത്തിയതായി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ കൂടി ഉണ്ടായിരിക്കുന്നത്. സംസ്ഥാന-ദേശീയ അസോസിയേഷൻ സെക്രട്ടറിമാർ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.
24 അംഗ സൈക്കിൾ പോളോ താരങ്ങളായിരുന്നു ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ പോയിരുന്നത്. കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്കാന് ദേശീയ ഫെഡറേഷന് തയാറായില്ല. ഇക്കാര്യങ്ങൾ ടീം അംഗങ്ങൾ തന്നെ വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് ഡോർമിട്രി മാത്രമാണ് അനുവദിച്ച് നൽകിയത്. ഭക്ഷണത്തിലൂടെ ഉണ്ടായ വിഷബാധയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കോടതി ഉത്തരവിലൂടെ എത്തിയ ടീമാണ്.
ആശുപത്രിയിൽ വെച്ച് കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് കുട്ടിയുടെ നില വഷളാവുകയായിരുന്നുവെന്നാണ് കുടുംബം പരാതിപ്പെട്ടത്. ഇതു സംബന്ധിച്ചും സംശയം നിലനിൽക്കയാണ്.