ബോളിവുഡിലെ തരംഗനായകൻ സഞ്ജയ് ദത്ത് കന്നഡയ്ക്ക് പിന്നാലെ തമിഴ് സിനിമയിലും എത്തുന്നതാണ് പുതിയ വാർത്ത. എന്നാൽ താൻ മരിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 2020-ല്‍ ശ്വാസ കോശ കാന്‍സര്‍ ബാധിച്ചപ്പോളുണ്ടായ അനുഭവം വിവരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ചികിത്സയ്ക്ക് തനിക്ക് താത്പ്പര്യമില്ലായിരുന്നുവെന്നും മരണമാണ് ഫലം എങ്കില്‍ അങ്ങനെ സംഭവിക്കട്ടെയെന്ന് വിശ്വസിച്ചതായും നടന്‍ വ്യക്തമാക്കി. ഷംഷേര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ദത്തിനെ കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നത്.
അമ്മയും ഭാര്യയും മരിച്ചത് കാൻസർ ബാധിച്ച്
കീമോതെറാപ്പി ചെയ്യാന്‍ താത്പ്പര്യമില്ലായിരുന്നു. മരണം സംഭവിക്കാനാണ് വിധി എങ്കില്‍ അത് അങ്ങനെ സംഭവിക്കുമെന്ന് സഹോദരി പ്രിയയോട് പറഞ്ഞതായി ദത്ത് വ്യക്തമാക്കി. തന്റെ അമ്മ നര്‍ഗീസും ഭാര്യ റിച്ചാ ശര്‍മയും കാന്‍സര്‍ ബാധിച്ചാണ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കാന്‍സറില്‍ നിന്നും മുക്തി നേടി തന്റെ ചിത്രീകരണത്തിരക്കിലാണ് നടന്‍.
ഷംഷേരയായിരുന്നു സഞ്ജയ് ദത്ത് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. കെ.ജി.എഫ്: ചാപ്റ്റർ 2-ൽ സഞ്ജയ് ദത്ത് അവതരിപ്പിച്ച അധീര എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
കെജിഎഫ് ടുവിലൂടെ കന്നഡയിലെത്തിയ സഞ്ജയ് ദത്ത് തമിഴിലെത്തുന്നത് വിജയ് ചിത്രത്തിലൂടെയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നത്. പിന്നാലെ ബോളിവുഡിലും നിരവധി സിനിമകള്‍ സഞ്ജയ് ദത്തിന്റേതായി അണിയറയിലുണ്ട്.
ആദ്യം വന്നത് പുറം വേദന
ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ സഹോദരി പ്രിയയോട് തനക്ക് കീമോതെറാപ്പി വേണ്ടെന്നും മരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. തന്റെ കുടുംബത്തില്‍ ക്യാന്‍സര്‍ വന്ന് മരിച്ചവരെക്കുറിച്ചും താരം ഓര്‍ക്കുന്നുണ്ട്. അമ്മ നര്‍ഗിസ് ദത്തും ആദ്യ ഭാര്യ റിച്ച ശര്‍മ മരിച്ചതും ക്യാന്‍സര്‍ ബാധിച്ചായിരുന്നുവെന്നാണ് ദത്ത് പറയുന്നത്. എന്നിരുന്നാലും താരം ചികിത്സയിലേക്ക് തന്നെ എത്തുകയായിരുന്നു. ചികിത്സയ്ക്കിടെ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും സഞ്ജയ് ദത്ത് ഓര്‍ക്കുന്നുണ്ട്. പുറം വേദനയായിരുന്നു ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ശ്വാസ തടസം അനുഭവപ്പെട്ടപ്പോള്‍ വേദന സംഹാരികള്‍ നല്‍കിയെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ഒടുവില്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന വിവരം വളരെ കാഷ്വലായിട്ടാണ് പറഞ്ഞതെന്നും താരം ഓര്‍ക്കുന്നുണ്ട്. ഈ സമയത്ത് തന്റെ കുടുംബത്തിലെ ആരും തന്നെ അരികിലുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ആറു വർഷം ജയിൽ ശിക്ഷ വിധിക്കപ്പെട്ടു, കരിയർ തകർന്നു
മുന്ന ഭായി എന്ന പേരുതന്നെ ഒരു സീരീസിൻ്റെ പ്രശസ്തിയിലൂടെ സഞ്ജയ് ദത്തിന് സ്വന്തമായി. അതിനിടയിലായിരുന്നു ആദ്യ ദുരന്തം.
ടാഡ കേസിൽ ആറു വർഷം തടവ് ശിക്ഷ ലഭിച്ച് ജയിലിൽ ആയതോടെയാണ് താരത്തിൻ്റെ കരിയർ തകർന്നത്. മുംബെ സ്ഫോടന കേസിൽ ആയിരുന്നു തടവ്. പിന്നീട് സുപ്രീം കോടതി വിധിയോടെ 2016 ലാണ് ജയിലിൽ നിന്നും വിമുക്തനാവുന്നത്.
ഇപ്പോൾ ജീവിതത്തിലെ രണ്ടാമത്തെ വെല്ലു വിളിയും നേരിട്ടു. ശ്വസാ കേശ കാൻസറിന് ചികിത്സ തേടുകയും രോഗത്തെ പരാജയപ്പെടുത്തുകയും ചെയ്തു.