മണിപ്പുര്‍ വിഷയത്തില്‍ മോഡിസര്ക്കാരിനെതിരേ അവിശ്വാസപ്രമേയത്തില്‍ ലോക്സഭയില്‍ ചൊവ്വാഴ്ച ചര്‍ച്ച. അയോഗ്യത നീങ്ങി പാര്‍ലമെന്റില്‍ തിരികെ എത്തിയ ഇന്നു തന്നെ രാഹുല്‍ ഗാന്ധിയാകും ചര്‍ച്ചയ്ക്ക് തുടക്കമിടുക.
മൂന്നു ദിവസത്തെ ചർച്ചകൾ
ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച മറുപടിനല്‍കും. അവിശ്വാസം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയാണ് നോട്ടീസ് നല്‍കിയത്. രാവിലെ 11 മണിക്കാണ് ചര്‍ച്ച ആരംഭിക്കുന്നത്. ചോദ്യോത്തരവേള ഒഴിവാക്കും. 12 മണിക്കൂറാണ് ചര്‍ച്ചയ്ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ ചര്‍ച്ചയില്‍ ആറ് മണിക്കൂര്‍ 41 മിനിറ്റ് ബിജെപി നേതാക്കള്‍ക്ക് സംസാരിക്കാം. 1.15 മണിക്കൂറാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. മറ്റു പാര്‍ട്ടികള്‍ക്കും അവരുടെ അംഗങ്ങളുടെ എണ്ണമനുസരിച്ച് സമയം വീതിച്ച് നല്‍കും.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുമ്പായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അവിശ്വാസ പ്രമേയം പാസാകാന്‍ ഇടയില്ലെങ്കിലും മണിപ്പുര്‍ വിഷയത്തില്‍ സര്‍ക്കാരിനെ ചോദ്യമുനയില്‍ നിര്‍ത്താനാകുമെന്നാണ് പ്രതിപക്ഷം കണക്കാക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കും.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 20ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.
പ്രധാനമന്ത്രിയെ മിണ്ടിക്കാൻ പോം വഴിയില്ലാതെ
നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കാണ് പാര്‍ലമെന്റില്‍ ഇന്ന് തുടക്കം കുറിക്കുന്നത്. 2018-ലായിരുന്നു ആദ്യത്തേത്. 2018-ല്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126-നെതിരെ 325 വോട്ടുകള്‍ക്ക് മോദി സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു.
നിലവിലെ അംഗ സംഖ്യ അനുസരിച്ചും കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് ഉറപ്പാണ്. എന്‍ഡിഎ സഖ്യകക്ഷികളെ കൂടാതെ വൈ.എസ്.ആര്.കോണ്‍ഗ്രസും ബിജെഡിയും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നറിയിച്ചിട്ടുണ്ട്. 570 അംഗ ലോക്സഭയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ പാര്‍ട്ടികള്‍ക്ക് ആകെ 142 എംപിമാരെ ഉള്ളൂ.