കരുളായിയില്‍ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി കാണിച്ച് വിദ്യാർഥികളുടെ കൂട്ട പരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അധ്യാപകനുമായ നൗഷാര്‍ ഖാൻ ഇതോടെ നാട്ടിൽ നിന്നു മുങ്ങി. പരാതിപ്പെട്ടി സ്ഥാപിച്ചതോടെയാണ് കുട്ടികൾ പ്രതികരിച്ചത്.
ഇതോടെ സ്‌കൂള്‍ അധികൃതര്‍ക്ക് നിയമപരമായി പോലീസില്‍ വിവരം അറിയിക്കേണ്ടി വന്നു. പൂക്കോട്ടുംപാടം പോലീസ് അധ്യാപകനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കയാണ്.
16 പീഡനപരാതികളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഇതെല്ലാം അധ്യാപകനായ നൗഷാര്‍ ഖാന് എതിരേയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നിയമപരമായി വിവരം പോലീസില്‍ അറിയിക്കാൻ നിർബന്ധിതരായി.
നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലായ് 20-ാം തീയതി അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാര്‍ഥി നല്‍കിയ മൊഴി.
സ്കൂൾ അധികാരികൾ ഇതുവരെ അറിഞ്ഞില്ലെ
16 പരാതികളാണ് കുട്ടികൾ ഈ അധ്യാപകനെതിരെ നൽകിയിരിക്കുന്നത്. ഇത്രയും വലിയ ഒരു ക്രിമിനൽ അധ്യപർക്ക് ഇടയിൽ ഉണ്ടായിട്ട് ഇതുവരെയും സ്കൂൾ അധികൃതർ അറിയാതെ പോയത് എന്തെന്ന ചോദ്യം ഉയരുകയാണ്. നിയമ പ്രകാരം പരാതിപ്പെട്ടി സ്ഥാപിച്ചതോടെയാണ് കുട്ടികൾ പരാതി രഹസ്യമായി രേഖപ്പെടുത്തിയത്.
ഇയാൾ കടന്നു കളയാൻ ഇടയാക്കിയ സാഹചര്യം ഈ പരാതികൾ സംബന്ധിച്ച വിവരം പുറത്തായതാണ് എന്നും വ്യക്തമാണ്. ഇത് എങ്ങിനെ സംഭവിച്ചു എന്നതിന് വിശദീകരണം ഇല്ല. മാത്രമല്ല പീഡന കേസുകളിലെ അധ്യാപകർ സർവ്വീസിൽ തുടുരുന്ന സാഹചര്യമാണ് തുടരുന്നത്. ഇതിന് സംഘടാ പിൻബലം പ്രയോജനപ്പെടുത്തുന്നു. മാത്രമല്ല കുറ്റവാളികളുടെ കുടുംബത്തെ മുൻനിർത്തിയുള്ള സഹതാപ സാധ്യതയും ഉപയോഗിക്കുന്നു.
ഇത്തരക്കാരെ സംരക്ഷിക്കുന്ന സാഹചര്യം ഇല്ലതാക്കാൻ സഹായം നൽകുന്നവരെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.