ചന്ദ്രയാന്‍ III ദൗത്യം വിജയത്തിനരികിലേക്ക് യാത്ര തുടങ്ങി. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന പ്രധാന ഭാഗമായ ലാന്‍ഡര്‍ അതിനെ വഹിച്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടങ്ങളിലൊന്നാണ് ഇത്.
ചന്ദ്രന് ചുറ്റും 153 km x 163 km – ഭ്രമണപഥത്തിൽ അണ് ചന്ദ്രയാൻ 3 ഇപ്പൊൾ ഉള്ളത്. അതായത്, ചന്ദ്രനോട് ഏറ്റവും അടുത്ത് (perigee) 153 കിലോമീറ്ററും ഏറ്റവും ദൂരെ (Appogee) 163 കിലോമീറ്ററും ഉള്ള ഭ്രമണപഥം.
അടുത്ത ഘട്ടം വിക്രം ലാൻ്ററിനെ ചന്ദ്രനോട് അടുപ്പിക്കലാണ്. ഡീ ഓര്‍ബിറ്റ് സ്റ്റേജ് എന്നാണ് ഇതി വിശേഷിപ്പിക്കപ്പെടുന്നത്. ഓഗസ്റ്റ് 18 നാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.
ആഗസ്റ്റ് 16 ചാന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ (153 km x 163 km) വിജയകരമായി. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ ആ ഘട്ടം പൂർത്തീകരിച്ചുകൊണ്ട് 164 km x 18074 km വലിപ്പമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഇസ്രോ എത്തിച്ചു.
പ്രൊപ്പൽഷൻ മൊഡ്യൂൾ വെറും ബഹിരാകാശ മാലിന്യമല്ല
വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മാസങ്ങളോ വര്‍ഷങ്ങളോ തുടരും. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉള്ള SHAPE (Spectro-polarimetry of Habitable Planet Earth) എന്ന ഉപകരണ ഭാഗം ഭൂമിയെ അവാസയോഗ്യമാക്കുന്ന ഘടകങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തും. ഈ പഠനങ്ങൾ ഭാവിയിൽ ഭാവിയിൽ എക്സോപ്ലാനറ്റുകൾ കണ്ടെത്തുന്നതിൽ സഹായകമാകും. ബംഗളൂരുവിലെ U.R. റാവു സാറ്റലൈറ്റ് സെൻ്ററിൽ അണ് SHAPE എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
ചന്ദ്രനിൽ ഇറങ്ങാൻ തയാറായി
ലാൻ്റർ മൊഡ്യൂൾ പ്രോപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട് ആഗസ്റ്റ് 23 വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യും. തുടർന്ന് റോവർ ലാൻ്ററിൽ നിന്ന് പുറത്തുവരും. 14 ദിവസം ലാൻഡറിലേയും റോവറിലെയും ഉപകരണങ്ങൾ ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെടും. മനുഷ്യരെ എത്തിക്കുന്നതിനുള്ള പരീക്ഷണ ഘട്ടമാണ് ഇത്.
ആരാദ്യം ഇറങ്ങും, ഇന്ത്യയും റഷ്യയും ഓട്ടപ്പന്തയം
ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം ഒപ്പം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്ച സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് എത്തുന്നത് ആരായിരിക്കും. ആരായിരിക്കും ആദ്യം ലാൻ്റ് ചെയ്യുക. കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങാൻ ലക്ഷ്യമിട്ട് ചന്ദ്രയാൻ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25- ഓഗസ്റ്റ് 21 നോ 23 നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 23 നോ 24 നോ ആയി ചന്ദ്രയാൻ 3 ഉം ചാന്ദ്രോപരിത്തലത്തിലിറങ്ങും എന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രശ്നം ഭാരക്കൂടുതൽ
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 14 ന് വിക്ഷേപിച്ച് ഓഗസ്റ്റ് 5 ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപിച്ച് 40 ദിവസത്തിനുള്ളിൽ തന്നെ സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രയാൻ 3 അതിന്റെ ഭ്രമണപഥം അടുപ്പിച്ച് തുടങ്ങി.
ലൂണ 24 ൽ നിന്നും 25 ലേക്ക് 50 വർഷത്തോളം
1976-ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യം കഴിഞ്ഞ് ഏകദേശം അഞ്ച് പതിറ്റാണ്ടിനു ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യം ആണ് ലൂണ-25. ഓഗസ്റ്റ് 10-നാണ് ലൂണ 25 വിക്ഷേപിച്ചത്. അതിനാൽ ഓഗസ്റ്റ് 21-ന് ഏകദേശം 11 ദിവസത്തിനുള്ളിൽ തന്നെ ഇതിന് ലാൻഡിംഗ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
വളരെ ഭാരം കുറഞ്ഞ രീതിയിലുള്ള രൂപകല്പനയും കാര്യക്ഷമമായ ഇന്ധന സംഭരണവുമാണ് ലൂണ 25-നെ ദ്രുതഗതിയിൽ ചന്ദ്രോപരിത്തലത്തില്‍ എത്തിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ” ഓരോ ദൗത്യത്തിൽ നിന്നും ലഭിക്കുന്ന അറിവ് ചന്ദ്രന്റെ ഭൂതകാലത്തെയും സാധ്യതകളെയും കുറിച്ചുള്ള നമ്മുടെ ധാരണയെ സമ്പന്നമാക്കും
രണ്ട് ദൗത്യങ്ങളുടെയും വ്യത്യസ്ത ആഗമന സമയത്തിന് ഒരു പ്രധാന കാരണം അവയുടെ ഭാരത്തിലും ഇന്ധനക്ഷമതയിലും വരുന്ന ഏറ്റക്കുറച്ചിൽ തന്നെയാണ്. അതായത് 3,800 കിലോഗ്രാമിനേക്കാൾ ഭാരം വരുന്ന ചന്ദ്രയാൻ -3 യെ അപേക്ഷിച്ച് ലൂണ-25 ന്റെ ഭാരം 1,750 കിലോഗ്രാം മാത്രമാണ്. ഈ കുറഞ്ഞ ഭാരം കൊണ്ടു തന്നെ ലൂണ-25 ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്താനാണ് സാധ്യത