കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ചയാൾക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പൂനൈ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിൽ മരിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. നാല് പേരുടെ പരിശോധനാ ഫലം കൂടെ വരാനുണ്ട്.
നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ഫലങ്ങൾ ലഭിച്ചതുകൊണ്ട് ജില്ലയില്‍ വലിയ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇത് നാലാം തവണയാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി രണ്ട് തവണയും എറണാകുളത്ത് ഒരു തവണയുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.

ഓഗസ്റ്റ് 30നാണ് ആദ്യമായുള്ള അസ്വാഭാവിക മരണം സംഭവിച്ചത്. തിങ്ങളാഴ്ചയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവില്‍ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒമ്പത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. പത്ത് മാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്.