ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറുമായ റെയ്ചല്‍ ചെയ്‌സ് അന്തരിച്ചു. അഞ്ചു മക്കളുടെ അമ്മയായ റെയ്ചലിന് ലോകമാകെ ആരാധകരുണ്ട്. ഫെയ്‌സ്ബുക്കില്‍ 14 ലക്ഷം ഫോളോവേഴ്‌സുണ്ട്. നാല്പത്തിയൊന്നാം വയസ്സിലാണ് വിടവാങ്ങൽ.
ചെറുപ്പത്തില്‍തന്നെ ബോഡി ബില്‍ഡിങ് രംഗത്ത് സജീവമായിരുന്നു റെയ്ചല്‍. 2011-ല്‍ ലാസ് വെഗാസില്‍ നടന്ന ഒളിംപ്യ ബോഡി ബില്‍ഡിങ് മത്സരത്തില്‍ പങ്കെടുത്ത ആദ്യ വനിതയായിരുന്നു. ഓൺ ലൈനായി ആരാധകർക്ക് ഫിറ്റ്നസ്സും ജീവിതവുമായി ബന്ധപ്പെട്ട ഉപദേശ നിർദ്ദേശങ്ങൾ പകർന്നിരുന്നു.
മൂത്ത മകളായ അന്ന ചെയ്‌സാണ് റെയ്ചലിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. കാരണം വ്യക്തമല്ല. സംഭവത്തില്‍ ന്യൂസീലന്‍ഡ് പോലീസ് അന്വേഷണം നടത്തിവരികയാണ്.

ആരാധകരുടെ കുറിപ്പ്
“SHE WAS SUPPORTIVE, KIND-HEARTED AND ALWAYS HAD THE BEST ADVICE FOR US. SHE WAS A WILDLY DRIVEN WOMAN WITH AMBITION AND HAS INSPIRED MILLIONS OF PEOPLE AROUND THE WORLD. I MISS HER IMMENSELY AND THAT LOVE WON’T EVER FADE.”
2015 ഫെബ്രുവരിയിലാണ് ക്രിസ് ചെയ്‌സുമായുള്ള 14 വര്‍ഷത്തെ വിവാഹജീവിതം റെയ്ചല്‍ അവസാനിപ്പിച്ചത്. ക്രിസ് പിന്നീട് ലഹരിക്കടത്തില്‍ പിടിയിലാകുകയും 10 വർഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. വിവാഹ മോചന ശേഷം റെയ്ചല്‍ ചെയ്‌സ് തന്നെ തളർത്തിയ ഒരു ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.

‘അമ്മ എല്ലാവിധ പിന്തുണയും ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. അവര്‍ അനുകമ്പയുള്ള ഹൃദയത്തിന് ഉടമയായിരുന്നു. ജീവിതത്തില്‍ പ്രചോദനം നല്‍കുന്ന ഉപദേശങ്ങളാണ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. ലോകത്തുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. അമ്മയുടെ സ്‌നേഹം ഒരിക്കലും ഇല്ലാതാകില്ല. അവരെ ഒരുപാട് മിസ് ചെയ്യും.’-അന്ന പറഞ്ഞു.