കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ 2014-ല്‍ തന്നെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ ‘ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മോഡി. 2014 വെറുമൊരു കൊല്ലമല്ലെന്നും മറിച്ച് അതൊരു പരിവര്‍ത്തനമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
“റീസ്റ്റാര്‍ട്ട് ചെയ്യുന്നതോ ബാറ്ററി ചാര്‍ജ് ചെയ്യുന്നതോ അല്ലെങ്കില്‍, ബാറ്ററി മാറ്റുന്നതുതന്നെയോ പ്രാവര്‍ത്തികമായിരുന്നില്ല. കാലഹരണപ്പെട്ട അത്തരം ഫോണുകള്‍ ജനങ്ങള്‍ 2014-ല്‍ ഒഴിവാക്കി, പകരം രാജ്യത്തെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അവസരം നല്‍കി”, സ്‌ക്രീനുകള്‍ പ്രവര്‍ത്തനരഹിതമായ കാലപ്പഴക്കമേറിയ ഫോണുകള്‍ക്ക് സമാനമായി തികച്ചും നിശ്ചലമായ അവസ്ഥയിലായിരുന്നു മുന്‍സര്‍ മോഡി പറഞ്ഞു.
ഗൂഗിള്‍ അതിന്റെ പിക്‌സല്‍ ഫോണിന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചു. സാംസങ്ങിന്റെ ഫോള്‍ഡ് 5 മൊബൈല്‍ ഫോണും ആപ്പിളിന്റെ ഐഫോണ്‍ 15-ഉം ഇന്ത്യയില്‍ നിര്‍മാണമാരംഭിച്ചുകഴിഞ്ഞു”, മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡില്‍ റാങ്ക് നില മെച്ചപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
പൗരര്‍ക്ക് മൂലധനവും സ്രോതസുകളും സാങ്കേതികവിദ്യയും പ്രാപ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക പരിഗണനയെന്നും മോഡി പറഞ്ഞു.