Monday, August 18, 2025

10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി, കാരണം ക്ലസ്റ്റർ പരിശീലനം

 സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന കാരണം മുൻനിർത്തി 10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച (നവംബർ 23) അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്കാണ് അവധി. ഒൻപത് ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി വിദ്യാഭ്യാസ ഉപ ജില്ലകളിലും അവധിയായിരിക്കും.

കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നിവിടങ്ങളില്‍ കലോത്സവം നടക്കുന്നതിനാല്‍ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് ക്ലസ്റ്റർ പരിശീലനം നടക്കുന്നത്.

കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാർക്ക് ക്ലസ്റ്റർ പരിശീലനം നൽകുന്ന ദിവസം അവധിയായിരിക്കും.

എൽ.പി. വിഭാഗം അധ്യാപക സംഗമങ്ങൾ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ക്ലസ്റ്റർതലത്തിലാണ് നടക്കുക. യു.പി. വിഭാഗം അധ്യാപക സംഗമങ്ങൾ വിഷയാടിസ്ഥാനത്തിൽ ബി.ആർ.സി തലത്തിലാണ് നടക്കുക.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സംഗമങ്ങൾ വിദ്യാഭ്യാസജില്ലകൾ കേന്ദ്രീകരിച്ച് വിഷയാടിസ്ഥാനത്തിൽ നടക്കും. ക്ലസ്റ്റർ പരിശീലനങ്ങളിൽ സാധാരണ പ്രവർത്തനങ്ങൾക്ക് പുറമേ സീസ് മാതൃകാപരീക്ഷ നടത്തിയ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പിന്നോട്ടുപോയ മേഖലകൾ കണ്ടെത്തുകയും കാരണം വിലയിരുത്തുകയും പരിഹാരപ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും ചെയ്യും.

രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലനം. കഴിഞ്ഞ ഒക്ടോബർ ഏഴാം തീയതിയും ഇതേ പോലെ അവധി നൽകിയിരുന്നു.

നവകേരള അവധി

നവകേരള സദസിൽ പങ്കെടുക്കാൻ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിൻറെ നിർദേശം വിവാദത്തിലായിരുന്നു. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു നിർദ്ദേശം. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുള്ളതായി വാർത്ത വന്നു.

നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നടപടി സ്വീകരിച്ചത്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....