നവകേരള സദസ്സിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചു. കൂടാതെ, നവകേരള സദസ്സിനു ആളുകളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശം നല്‍കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി.
കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമര്‍പ്പിക്കാനായി വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കോഴിക്കോട് ജില്ലയിൽ നിപ കാരണം രണ്ടാഴ്ചയോളം കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു. ഇതിലൊന്നുമില്ലാത്ത ജാഗ്രതയാണ് കുട്ടികളെ ജാഥയിൽ അണിനിരത്താൻ കാണിച്ചത്. വിദ്യാഭ്യാസ വകുപ്പും ഇതിനായി ജാഗ്രതയോടെ ഇറങ്ങി.
സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് കാസര്‍കോട് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. ഹ
കാലിക്കറ്റ് വി.സി. മലപ്പുറം ജില്ലയിലെ നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനും അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രത്യേക യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതും വിവാദത്തിലായിരിക്കയാണ്. എല്ലാ ജില്ലകളിലും കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദേശം ഉണ്ടെന്നതും വാർത്തയായി.