Monday, August 18, 2025

വിദേശ മെഡിക്കൽ ബിരുദം നേടിയവർക്കുള്ള തുല്യതാ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദേശ എം.ബി.ബി.എസ്. ബിരുദമെടുത്ത വിദ്യാർഥികൾക്കായുള്ള തത്തുല്യതാ പരീക്ഷ- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ -FMGE- ഡിസംബർ സെഷനിലെ സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷിക്കാം.

natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

പരീക്ഷ

ജനുവരി 20-നുനടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, രണ്ടുഭാഗങ്ങളിലായി ഒരു മാർക്കുവീതമുള്ള മൊത്തം 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുള്ള ഒരു പേപ്പറാണുള്ളത് (150 ചോദ്യങ്ങൾ വീതം). യോഗ്യത നേടുന്നതിനായി, അർഹതയ്ക്കുവിധേയമായി ഒരാൾക്ക് എത്രതവണ വേണമെങ്കിലും എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാം.

രണ്ടരമണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടുസെഷനുകളിലായി പരീക്ഷ നടത്തും. രാവിലെ ഒമ്പതുമുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെയും. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കില്ല. പരീക്ഷയുടെ സിലബസ് natboard.edu.in-ൽ ‘എക്സാമിനേഷൻസ്’ ലിങ്കിൽ ഉള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. 300-ൽ 150 മാർക്ക് നേടുന്നവർ യോഗ്യത നേടിയതായി കണക്കാക്കും.

അപേക്ഷകർ അറിയേണ്ടത്

അപേക്ഷ

natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 7080 രൂപ. ഓൺലൈനായി അടയ്ക്കാം. വിജയകരമായി ഫീസ് അടച്ചവർക്ക് ഡിസംബർ 15 മുതൽ ഡിസംബർ 18 വരെ എഡിറ്റ് വിൻഡോ തുറന്നുനൽകും. ചില ഫീൽഡുകൾ ഒഴികെയുള്ളവ ഈ സമയത്ത് തിരുത്താം. ഇമേജിലെ (ഫോട്ടോ, ഒപ്പ്, തംബ് ഇംപ്രഷൻ) തിരുത്തലുകൾക്ക് ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ അവസരമുണ്ടാകും. അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്ത രേഖകളിലെ ന്യൂനതകൾ അന്തിമമായി പരിഹരിക്കാൻ ജനുവരി അഞ്ചിന് രാവിലെ 11 മുതൽ എട്ടിന് രാത്രി 11.55 വരെ അവസരം ലഭിക്കും. അഡ്മിറ്റ് കാർഡ് ജനുവരി 12 മുതൽ ലഭ്യമാക്കും.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....