എ ഐ. എയർപോർട്ട് സർവീസസ് ( Air India Air Transport Services Limited) 1224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ
ഇതിൽ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്. ചെന്നൈ, കോയമ്പത്തൂർ, മധുര, അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകൾ. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വനിതകൾക്കും അപേക്ഷിക്കാം. കരാർനിയമനമാണ്.
കേരളത്തിൽ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് തസ്തികകളിലാണ് അവസരം. തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ നീട്ടിനൽകും.
യോഗ്യത: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 10+2+3 സമ്പ്രദായത്തിലുള്ള ബിരുദവും ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് പ്ലസ്ടുവുമാണ് യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സംസാരിക്കാനും എഴുതാനും അറിയണം. Airline/GHA/Cargo/Airline Ticketing Experience or Airline Diploma or Certified course like Diploma in IATA-UFTAA or IATA-FIATA or IATA-DGR or IATA CARGO യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. കംപ്യൂട്ടർ പരിജ്ഞാനം വേണം.
ശമ്പളം: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 23,640 രൂപയും ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവിന് 20,130 രൂപയും. വിശദവിവരങ്ങളും അപേക്ഷാഫോമും www.aiasl.in ൽ ലഭിക്കും. ഫോം പൂരിപ്പിച്ച് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും ഫീസടച്ച ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം എത്തണം.
കൊച്ചിയിലേക്ക് ഡിസംബർ 18-നും കാലിക്കറ്റിലേക്ക് ഡിസംബർ 20-നും കണ്ണൂരിലേക്ക് ഡിസംബർ 22-നുമാണ് വാക്-ഇൻ നടക്കുക.
ചെന്നൈ, മധുര, ട്രിച്ചി, കോയമ്പത്തൂർ: ഡ്യൂട്ടി മാനേജർ-8, ഡ്യൂട്ടി ഓഫീസർ-8, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്/ ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-80, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2, ഹാൻഡിമാൻ-50. ഇന്റർവ്യൂ ഡിസംബർ 26, 27, 29, 30 തീയതികളിൽ ചെന്നൈയിൽ.
മുംബൈ: ഡെപ്യൂട്ടി മാനേജർ റാംപ്/മെയിന്റനൻസ്-7, ഡ്യൂട്ടി മാനേജർ (റാംപ്)-28, ജൂനിയർ ഓഫീസർ ടെക്നിക്കൽ-24, റാംപ് സർവീസ് എക്സിക്യുട്ടീവ്-138, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-167, ഡ്യൂട്ടി മാനേജർ (പാസഞ്ചർ)-19, ഡ്യൂട്ടി ഓഫീസർ (പാസഞ്ചർ)-30, ഡ്യൂട്ടി മാനേജർ (കാർഗോ)-3, ഡ്യൂട്ടി ഓഫീസർ (കാർഗോ)-8, ജൂനിയർ ഓഫീസർ (കാർഗോ)-9, സീനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-178, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-217. ഇന്റർവ്യൂ ഡിസംബർ 18 മുതൽ 23 വരെ.
അഹമ്മദാബാദ്: ഡ്യൂട്ടി ഓഫീസർ-2, ജൂനിയർ ഓഫീസർ (പാസഞ്ചർ)-1, ജൂനിയർ ഓഫീസർ (ടെക്നിക്കൽ)-3, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-27, റാംപ് സർവീസ് എക്സിക്യുട്ടീവ്-16, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-10, ഹാൻഡ് വിമെൺ-30. ഡിസംബർ 27 മുതൽ 30 വരെ.
ഭുജ് (ഗുജറാത്ത്): ഡ്യൂട്ടി ഓഫീസർ-1, ജൂനിയർ ഓഫീസർ (പാസഞ്ചർ)-1, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-5, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-8, റാംപ് സർവീസ് എക്സിക്യുട്ടീവ്-4, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2, ഹാൻഡിമാൻ-3, ഹാൻഡി വുമൻ-7. ഇന്റർവ്യൂ ഡിസംബർ 12, 13, 14 തീയതികളിൽ. വിവരങ്ങൾക്ക്: www.aiasl.in