ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ. സമര പ്രഖ്യാപനം. അവഗണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ താമസിക്കാൻ എത്തുന്നു.
ഡിസംബർ 16-ന് വൈകുന്നേരം ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തിച്ചേരും. യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ തന്നെയാണ് ഗവർണർക്ക് താമസം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം ക്യാമ്പസിൽ തങ്ങും.
കാമ്പസിലെ പരിപാടികൾക്ക് പുറമെ ഗവർണർ ജില്ലയിലെ ചില സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കും. 18-ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമ സെമിനാറിലും സംസാരിക്കും.