വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവെന്റ്‌സിനുള്ള പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജില്ലാതല വിജ്ഞാപനമാണ്. നാല് വർഷത്തിനുശേഷമാണ് ഈ തസ്തികയിലേക്ക് വിജ്ഞാപനം വരുന്നത്.
ഇത്തവണ ഒറ്റപരീക്ഷ എഴുതിയാൽ മതി
എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
യോഗ്യത: ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ല. ഏഴാം ക്ലാസ് ജയമാണ് യോഗ്യത. കൃഷിവകുപ്പിൽ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഉൾപ്പെടെ 46 തസ്തികകൾക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
പ്രായം; 18 നും 36 നും ഇടയിൽ
2024 ജനുവരി 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം.