സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആശങ്കയായി ഉയരുന്നു. രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള 1492 കേസുകളില്‍ 1324 കേസുകളും കേരളമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് നാല് കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആശങ്ക വീണ്ടും പിടിമുറുക്കകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടക്കുന്നത് കേരളത്തിലാണ് കൃത്യമായ പരിശോധനകൾ നടക്കുന്നത്. കോവിഡ് ജാഗ്രത കൈവെടിയരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
കോഴിക്കോട് കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജെഎൻ.1 കോവിഡ് (covid 19) വകഭേദം
കേരളത്തിൽ ജെഎൻ.1 കോവിഡ് (covid 19) വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ബിഎ.2.86ന്റെ പിൻഗാമിയായ ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദം കേരളത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയതായി ഇന്ത്യ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം (INSACOG)ആണ് സ്ഥിരീകരിച്ചത്.
പുതിയ കോവിഡ്-19 ഭീഷണി തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു മൾട്ടി ലബോറട്ടറി, മൾട്ടി ഏജൻസി, പാൻ-ഇന്ത്യ നെറ്റ്‌വർക്കാണ് INSACOG.അതിവേഗം പടരുന്ന വൈറസാണിതെന്നും ഇതിന്റെ സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും INSACOGനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിൽ ആശങ്ക വേണ്ട എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതായി നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്ക് ഫോഴ്സിന്റെ സഹ ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു. “കേരളത്തിൽ ഉൾപ്പെടെ ആളുകളിൽ കൊവിഡ വ്യാപിക്കുന്നുണ്ട്. എന്നാൽ, രോഗത്തിന്റെ ഗുരുതരാവസ്ഥ പഴയ പോലെ തന്നെയാണ്. ജീനോം സീക്വൻസിങ് പ്രകാരം എല്ലാ പ്രദേശങ്ങളിലും പടർന്ന് പിടിക്കാവുന്ന താരത്തിലുള്ള വൈറസാണിത്.
2023 ഏപ്രിലിൽ ‘XBB’ കോവിഡ് വൈറസ് വകഭേദം ഇത്തരത്തിൽ പടരുന്നതായിരുന്നു. ഡിസംബറിൽ നടത്തിയ ജീനോം സീക്വൻസിങ്ങിൽ കേരളത്തിലാണ് ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്.
അതിവേഗം പടരുന്നതും ഗുരുതരമായി രോഗപ്രതിരോധ ശേഷിയെ തകർക്കുന്നതുമായ ഒരു കോവിഡ് 19 വകഭേദമാണിതെന്ന് രാജീവ് ജയദേവൻ കൂട്ടിച്ചേർത്തു. “മുൻകാല വകഭേദങ്ങളിൽ വ്യത്യസ്തമാണ് ഈ വകഭേദം. നേരത്തെ കോവിഡ് ബാധിച്ചവരെയും കോവിഡ് വാക്സിൻ എടുത്തവരേയും ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദം ബാധിക്കും. നിരവധി പടിഞ്ഞാറൻ രാജ്യങ്ങളിൽ ഈ വകഭേദം അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.