ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വീണ്ടും സമന്‍സ് അയച്ചു.
നേരത്തേ നവംബര്‍ രണ്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി കെജ്‌രിവാളിനോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇ.ഡിയുടെ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല.
ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിലില്‍ ഇതേ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അരവിന്ദ് കെജ്‌രിവാളിനെയും ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് വച്ച് ഒമ്പതുമണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
തന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചതായി ചോദ്യം ചെയ്യലിന് ശേഷം കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. മോശം രാഷ്ട്രീയമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.