ഉള്ളിലിരുന്നാരോ പറയുന്നു.
മുൻവിധികളില്ലാതെ ഞാനവ പകർത്തുന്നു.
കഥകളെന്ന് പേര് ചൊല്ലി വിളിക്കുന്നു…

12 കഥകളുടെ സമാഹാരം
ആത്മഹത്യക്കു മുന്നില്‍, ഞെരുക്കത്തിനു മുന്നില്‍, കെടുതിക്കു മുന്നില്‍, അ സ്വാതന്ത്ര്യത്തിനു മുന്നില്‍ തുടങ്ങി എണ്ണമറ്റ നിസ്സഹായതകളുടെ ദൈനംദിന നൈരാശ്യങ്ങളില്‍ സ്തബ്ദരായി പോകുന്ന സാധാരണ മനുഷ്യരിലാണ് ഈ സമാഹാരത്തിലെ കഥകള്‍ നടക്കുന്നത്. മരണത്താല്‍ പകച്ചും ജീവിതത്താല്‍ ക്ഷയിച്ചും പ്രണയത്താലും പ്രണയഭംഗത്താലും മരവിച്ചും പോകുന്നവരില്‍ കഥ കുടികൊള്ളുന്നുണ്ടെങ്കില്‍ അവ ചോര്‍ത്തിയെടുത്ത്, അടുക്കിവെച്ച് അവതരിപ്പിക്കാന്‍ സല്‍മാന് കഴിഞ്ഞിട്ടുണ്ട്.