യൂത്ത് കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് – കൃപേഷ് – ശരത് ലാൽ രക്തസാക്ഷി അനുസ്മരണം, 2025 മാർച്ച് 18ന് ആർപ്പൂക്കര തൊണ്ണംകുഴി ജംഗ്ഷനിൽ വെച്ച് നടന്നു.
മണ്ഡലം പ്രസിഡന്റ് ബബുലു ജോസഫ് സജി അധ്യക്ഷത വഹിച്ച സമ്മേളനം കെപിസിസി മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു വിജയൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ സ്മൃതി ദീപം തെളിയിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നീണ്ടൂർ മുരളി, യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ അനൂപ് അബൂബക്കർ, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ജിബിൻ ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോബിൻ തെക്കേടം, ജോബിൻ ജോസഫ്, ദീപ ജോസ്, അരുൺ ഫിലിപ്പ്, എസി തോമസ്, ബീന രാജേന്ദ്രൻ, ജസ്റ്റിൻ ജോസഫ്, ജോൺസൺ സി ജോസഫ്, അഡ്വ. ലിബിൻ ജോസഫ്, റുബി ചാക്കോ, ശ്രീനാഥ് രഘു, ജോമി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

