ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ വികസനത്തിന് അടിത്തറ പാകിയ മുന്‍ എം.എല്‍.എ. ജോര്‍ജ്ജ് ജോസഫ് പൊടിപാറയുടെ വികസന സ്വപ്‌നങ്ങള്‍ നാടിന്റെ സമഗ്രവികസനം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു എന്നതിന് മകടോദാഹരണമാണ് ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ്.
നാടിന്റെ വിദ്യാഭ്യാസ, സഹകരണ, ക്ഷീരവ്യവസായ, ആരോഗ്യ, കാര്‍ഷിക, ഗതാഗത, ടൂറിസ മേഖലകള്‍ക്ക് അടിസ്ഥാനപരമായ വികസനത്തിന് നേതൃത്വം കൊടുത്ത ജനപ്രതിനിധിയായിരുന്നു ജോര്‍ജ്ജ് ജോസഫ് പൊടിപാറ. അദ്ദേഹം തുടങ്ങിവെച്ച വികസനങ്ങള്‍ക്ക് അപ്പുറത്ത് പുതിയസംരംഭങ്ങള്‍ ഒന്നും തന്നെ മണ്ഡലത്തില്‍ എത്തിയിട്ടുമില്ല.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ പ്രദേശത്തെ ജനങ്ങളുടെ സമഗ്രവികസനം യാഥാര്‍ത്ഥ്യമാകുമായിരുന്നു. പ്രത്യേകിച്ചും പടിഞ്ഞാറന്‍ മേഖലയുടെ വികസനം. ഇതിലൂടെ ആര്‍പ്പൂക്കര, അതിരമ്പുഴ, ഏറ്റുമാനൂര്‍ പ്രദേശങ്ങള്‍ക്ക് വലിയ വികസനസാധ്യതകളാണ് ഉള്ളത്.

ഈ റോഡ് സാദ്ധ്യമാകുന്നതിലൂടെ ആലപ്പുഴ-കോട്ടയം ജില്ലകള്‍ തമ്മിലുള്ള് ദൂരം ഏകദേശം 15 കിലോമീറ്റര്‍ കുറവ് ആണ് വരുന്നത്. ഇതുകൊണ്ട് ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ തമ്മില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടുപ്പവും രോഗികള്‍ക്ക് ആശ്വാസവും ആകും.
ഇത്രയധികം സാധ്യതകള്‍ ഉണ്ടായിട്ടും, ജോര്‍ജ്ജ് ജോസഫ് പൊടിപാറയിലൂടെ തുടങ്ങി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏകദേശം 90% പണികളും പൂര്‍ത്തീകരിച്ചു. ശ്രീ. എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ തോമസ് ചാഴിക്കാടനും, സുരേഷ് കുറുപ്പും ഈ റോഡ് വികസനത്തിന് തുടര്‍പ്രവര്‍ത്തനം നടത്തി. എന്നാല്‍ ഇന്ന് ഇതിന്റെ പൂര്‍ത്തീകരണം വഴിമുട്ടി നില്‍ക്കുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്ഥലം എം.എല്‍.എ.യും മന്ത്രിയുമായ വി.എന്‍. വാസവന്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നത് ദുരുദ്ദേശത്തോടെയാണ്. നാടിന്റെ വികസനത്തിനായി ഈ റോഡ് ഗതാഗതയോഗ്യമാക്കേണ്ടതാണ്.

എന്ന്,
ജോമി ജെയിംസ്
ജനറല്‍ സെക്രട്ടറി,
കോണ്‍ഗ്രസ് ആര്‍പ്പൂക്കര മണ്ഡലം കമ്മറ്റി