Sunday, August 17, 2025

കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

കാണെക്കാണെ മരിച്ചു പോകുന്നവർ..!

ഇടവപ്പാതിയുടെ
ഇരുട്ടു വീണൊരു പകൽ
ലാപ്ടോപ്പ് കിരണങ്ങളേറ്റ്
മിഴിതുറന്ന നേരം
വെളുപ്പുനിറയുന്ന
വാട്സ്ആപ്പ് മുറിയിൽ
ചിരിച്ചൊരു മുഖം, പരിചിതഭാവം
കഴിഞ്ഞുപോയൊരു ദിനം എന്നെക്കണ്ട്
വിടർന്നതാണ്
ആ കണ്ണുകൾ
ആ ഓർമക്കൂട്ടിൽ
ഞാൻ എങ്ങനെ കയറിപ്പറ്റിയെന്ന്
എൻ്റെ കണ്ണ് അന്ന് പരതി
അവർ എന്തിനാണ്
ഇപ്പോൾ മരിച്ചു പോയത്?
എനിക്കവരെ ഒന്നൂടെ
ചിരിച്ചു കാണിക്കണമായിരുന്നു..!

Share post:

ജയലക്ഷ്മി ജി.
ജയലക്ഷ്മി ജി.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ 'കാത്തിരിപ്പ് കേന്ദ്രം' എന്ന കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Papersquare Publications, Meroon Imprints എന്നീ പ്രസാധകരുടെ കഥ -കവിത സമാഹാരങ്ങളിൽ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ മാദ്ധ്യമങ്ങളിൽ എഴുതാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ @neelamashi_ എന്ന പേരിൽ എഴുതുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചില്ല ലിറ്റ് സ്പേസിലും, Nobel Laureate Gurnah പുറത്തിറക്കിയ MBIFL'23 Magazine ആയ ' ഇടം' ത്തിലും കഥ തിരഞ്ഞെടുത്തിട്ടുണ്ട്. 2024 OV VIJAYAN സ്മാരക MINI KADHA പുരസ്കാരം ലഭിച്ചു.

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....