ആത്മവിശ്വാസവും കരുത്തും ചോരാതെ ഇന്ത്യൻ ഗുസ്തി താരങ്ങൾ ലോക വേദിയിൽ വീണ്ടും ചരിത്ര സൃഷ്ടിച്ചു മുന്നേറ്റം തുടങ്ങി. ഇന്ത്യന്‍ ഗുസ്തി താരം അന്തിം പംഗല്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു. നിലവിലെ ലോക ചാമ്പ്യനായ അമേരിക്കയുടെ ഒലീവിയ ഡൊമിനിക് പാറിഷിനെയാണ് അന്തിം കീഴടക്കിയത്.
വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് അന്തിം വിജയം നേടിയത്. 3-2 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 2-0 ന് പിന്നില്‍ നിന്ന അന്തിം പിന്നീട് തിരിച്ചടിക്കുകയായിരുന്നു. രണ്ട് തവണ അണ്ടര്‍ 20 ചാമ്പ്യനായിട്ടുണ്ട് ഈ19 വയസ്സുള്ള താരം. ഹരിയാൻ സ്വദേശിയായ അന്തിം ആണ് ആദ്യമായി അണ്ടർ 20 യിൽ കിരീടമണിഞ്ഞത്.

മറ്റ് ഇന്ത്യന്‍ താരങ്ങളായ മനീഷ, പ്രിയങ്ക, ജ്യോതി ബെര്‍വാള്‍ എന്നിവര്‍ ടൂര്‍ണമെന്റില് നിന്ന് പുറത്തായി.