ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയോടെയാണ് ഇന്ത്യ ചൈനയില്‍ നിന്ന് മടങ്ങുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 28 സ്വര്‍ണ്ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 655 അംഗങ്ങളടങ്ങിയ സംഘമാണ് ഇത്തവണ പങ്കെടുത്തത്. 2023 ഏഷ്യന്‍ ഗെയിംസിൽ ചെസ്സില്‍ പുരുഷ-വനിതാ ടീമുകള്‍ വെള്ളി നേടിയതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു.
ഏഷ്യന്‍ മാമാങ്കം ഒക്ടോബര്‍ എട്ട് ഞായറാഴ്ച കൊടിയിറങ്ങും. ഇന്ത്യയുടെ പോരാട്ടങ്ങള്‍ ശനിയാഴ്ച തന്നെ ഔദ്യോഗികമായി അവസാനിച്ചു. ഇതോടെ ചരിത്ര നേട്ടവുമായ് മടക്കയാത്രയ്ക്ക് ഒരുക്കത്തിലാണ്. ഏറ്റവും അധികം പേർ ഉൾക്കൊള്ളുന്ന ടീം പങ്കാളിത്തവും ഇത്തവണത്തെ ചരിത്രമാണ്.
ഷൂട്ടിങ്ങിലും അത്ലറ്റിക്സിലും തകർത്തു
ഇത്തവണ ഷൂട്ടിങ്, അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഏറ്റവുമധികം മെഡലുകള്‍. അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് പിറന്നത്. ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്ര 88.88 മീറ്റര്‍ ദൂരം നേടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നിലനിര്‍ത്തി. ഷോട്ട്പുട്ടില്‍ തജിന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ബാഡ്മിന്റണില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി. ആര്‍ച്ചറിയില്‍ ദക്ഷിണ കൊറിയയെ മറികടന്ന് ഒന്നാമത്തെത്തി.
2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകളായിരുന്നു. അതില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും മാത്രമായിരുന്നു.
ചരിത്ര നേട്ടത്തിന് പിറകിൽ
അമ്പെയ്ത്ത്
കോമ്പൗണ്ട് പുരുഷ വിഭാഗം- ഓജസ് ഡിയോതലെ, സ്വര്‍ണം
കോമ്പൗണ്ട് വനിതാ വിഭാഗം- ജ്യോതി സുരേഖ വെന്നം, സ്വര്‍ണം
കോമ്പൗണ്ട് പുരുഷ ടീം- സ്വര്‍ണം
കോമ്പൗണ്ട് വനിതാ ടീം- സ്വര്‍ണം
കോമ്പൗണ്ട് മിക്‌സഡ് ടീം- സ്വര്‍ണം
കോമ്പൗണ്ട് പുരുഷ വിഭാഗം- അഭിഷേക് വര്‍മ, വെളളി
റിക്കര്‍വ് പുരുഷ ടീം- വെളളി
കോമ്പൗണ്ട് വനിതാ വിഭാഗം- അദിതി സ്വാമി, വെങ്കലം
റിക്കര്‍വ് വനിതാ ടീം- വെങ്കലം
അത്‌ലറ്റിക്‌സ്
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് പുരുഷ വിഭാഗം- അവിനാഷ് സാബ്ലെ, സ്വര്‍ണം
4*400 പുരുഷ റിലേ- സ്വര്‍ണം
പുരുഷ വിഭാഗം ജാവലിന്‍ ത്രോ- നീരജ് ചോപ്ര, സ്വര്‍ണം
പുരുഷ വിഭാഗം ഷോട്പുട്ട്- തജീന്ദര്‍പാല്‍ സിങ് തൂര്‍, സ്വര്‍ണം
വനിതാ വിഭാഗം 5000 മീറ്റര്‍- പാറുള്‍ ചൗധരി, സ്വര്‍ണം
വനിതാ വിഭാഗം ജാവലിന്‍ ത്രോ- അന്നു റാണി, സ്വര്‍ണം
പുരുഷന്മാരുടെ 10000 മീറ്റര്‍- കാര്‍ത്തിക് കുമാര്‍, വെള്ളി
പുരുഷന്മാരുടെ 1500 മീറ്റര്‍- അജയ് കുമാര്‍, വെള്ളി
പുരുഷവിഭാഗം 5000 മീറ്റര്‍- അവിനാശ് സാബ്ലെ, വെള്ളി
പുരുഷവിഭാഗം 800 മീറ്റര്‍- മുഹമ്മദ് അഫ്‌സൽ, വെള്ളി
പുരുഷ ഡെക്കാത്തലണ്‍- തേജസ്വിന്‍ ശങ്കര്‍, വെള്ളി
പുരുഷ വിഭാഗം ജാവലിന്‍ ത്രോ- കിഷോര്‍ കുമാര്‍ ജെന, വെള്ളി
പുരുഷ വിഭാഗം ലോങ് ജമ്പ്- എം. ശ്രീശങ്കര്‍, വെള്ളി
വനിതാ വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സ്- ജ്യോതി യാരാജി, വെള്ളി
വനിതകളുടെ 1500 മീറ്റര്‍- ഹര്‍മിലന്‍ ബെയ്ന്‍സ്, വെള്ളി
വനിതാവിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്- പാറുള്‍ ചൗധരി, വെള്ളി
വനിതാ വിഭാഗം ലോങ് ജമ്പ്- ആന്‍സി സോജന്‍ വെള്ളി
വനിതാ വിഭാഗം 800 മീറ്റര്‍- ഹര്‍മിലന്‍ ബെയ്ന്‍സ്, വെള്ളി
4*400 മീറ്റര്‍ മിക്‌സഡ് റിലേ- വെള്ളി
പുരുഷവിഭാഗം 10000 മീറ്റര്‍- ഗുല്‍വീര്‍ സിങ്, വെങ്കലം
പുരുഷവിഭാഗം 1500 മീറ്റര്‍- ജിന്‍സണ്‍ ജോണ്‍സണ്‍, വെങ്കലം
പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പ്- പ്രവീണ്‍ ചിത്രവേല്‍, വെങ്കലം
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്- പ്രീതി ലാംബ, വെങ്കലം
വനിതാ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സ്- വിദ്യ രാംരാജ്- വെങ്കലം
വനിതകളുടെ ഡിസ്‌കസ് ത്രോ- സീമ പൂണിയ, വെങ്കലം
വനിതകളുടെ ഹെപ്റ്റാത്തലണ്‍- നന്ദിനി അഗസാര, വെങ്കലം
വനിതാ വിഭാഗം ഷോട്ട്പുട്ട്- കിരണ്‍ ബലിയാന്‍, വെങ്കലം
35 കിലോമീറ്റര്‍ നടത്തം മിക്‌സഡ് ടീം- വെങ്കലം
ബാഡ്മിന്റണ്‍
പുരുഷ ഡബിള്‍സ്- സാത്വിക്-ചിരാഗ് സഖ്യം, സ്വര്‍ണം
പുരുഷ ടീം- വെള്ളി
പുരുഷ സിംഗിള്‍സ്- എച്ച്.എസ്.പ്രണോയ്, വെങ്കലം
ബോക്‌സിങ്
വനിതകളുടെ 75 കിലോ വിഭാഗം- ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, വെള്ളി
പുരുഷന്മാരുടെ 92 കിലോ വിഭാഗം-നരേന്ദര്‍, വെങ്കലം
വനിതകളുടെ 45-50 കിലോ വിഭാഗം- നിഖാത് സരിന്‍, വെങ്കലം
വനിതകളുടെ 50-54 കിലോ വിഭാഗം- പ്രീതി, വെങ്കലം
വനിതകളുടെ 54-57 കിലോ വിഭാഗം- പര്‍വീണ്‍, വെങ്കലം
ബ്രിഡ്ജ്
പുരുഷ ടീം- വെള്ളി
കനോയിങ്
പുരുഷ ഡബിള്‍ 1000 മീറ്റര്‍- വെങ്കലം
ചെസ്
വനിതാ ടീം- വെള്ളി
പുരുഷ ടീം- വെള്ളി
ക്രിക്കറ്റ്
വനിതാ ടീം- സ്വര്‍ണം
പുരുഷ ടീം- സ്വര്‍ണം
അശ്വാഭ്യാസം
ഡ്രെസ്സേജ് ടീം- സ്വര്‍ണം
ഡ്രെസ്സേജ്- അനുഷ അഗര്‍വാല, വെങ്കലം
ഗോള്‍ഫ്
വനിതാ സിംഗിള്‍സ്- അദിതി അശോക്, വെള്ളി
ഹോക്കി
പുരുഷ ടീം- സ്വര്‍ണം
വനിതാ ടീം- വെങ്കലം
കബഡി
പുരുഷ ടീം- സ്വര്‍ണം
വനിതാ ടീം- സ്വര്‍ണം
റോളര്‍ സ്‌കേറ്റിങ്
വനിതാ വിഭാഗം 3000 മീറ്റര്‍ റിലേ- വെങ്കലം
പുരുഷ വിഭാഗം 3000 മീറ്റര്‍ റിലേ- വെങ്കലം
തുഴച്ചില്‍
ലൈറ്റ് വെയ്റ്റ് പുരുഷവിഭാഗം ഡബിള്‍ സ്‌കള്‍സ്- വെള്ളി
മെന്‍സ് എയ്റ്റ്- വെള്ളി
മെന്‍സ് ഫോര്‍- വെങ്കലം
മെന്‍സ് പെയര്‍-വെങ്കലം
മെന്‍സ് ക്വാഡ്രപ്പിള്‍ സ്‌കള്‍സ്- വെങ്കലം
സെയ്‌ലിങ്
ഗേള്‍സ് ഡിംഗി ഐ.എല്‍.സി.എ 4- നേഹ ഠാക്കൂര്‍, വെള്ളി
പുരുഷവിഭാഗം ഡിംഗി ഐ.എല്‍.സി.എ 7- വിഷ്ണു ശരവണന്‍, വെങ്കലം
പുരുഷ വിഭാഗം വിന്‍ഡ്‌സര്‍ഫര്‍ ആര്‍.എസ് എക്‌സ്- ഇബാദ് അലി, വെങ്കലം
സെപക്താക്രോ
വനിതാ വിഭാഗം- വെങ്കലം
ഷൂട്ടിങ്
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീം- സ്വര്‍ണം
10 മീറ്റര്‍ എയര്‍ റൈഫില്‍ പുരുഷ ടീം- സ്വര്‍ണം
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ പുരുഷ ടീം- സ്വര്‍ണം
ട്രാപ്പ് പുരുഷ ടീം- സ്വര്‍ണം
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗം- പലക്, സ്വര്‍ണം
25 മീറ്റര്‍ പിസ്റ്റള്‍ വനിതാ ടീം- സ്വര്‍ണം
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വനിതാ വിഭാഗം- സിഫ്റ്റ് കൗര്‍ സാംറ, സ്വര്‍ണം
50 മീറ്റര്‍ റൈഫിള്‍ ത്രീ പുരുഷ വിഭാഗം- ഐശ്വരി പ്രതാപ് സിങ്, വെള്ളി
സ്‌കീറ്റ് പുരുഷവിഭാഗം- അനന്‍ത് ജീത് സിങ്, വെള്ളി
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീം- വെള്ളി
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാവിഭാഗം- ഇഷ സിങ്, വെള്ളി
10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ടീം- വെള്ളി
25 മീറ്റര്‍ പിസ്റ്റള്‍ വനിതാവിഭാഗം- ഇഷ സിങ്, വെള്ളി
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് വനിതാ ടീം- വെള്ളി
ട്രാപ്പ് വനിതാ ടീം- വെള്ളി
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം- വെള്ളി
10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷവിഭാഗം- ഐശ്വരി പ്രതാപ് സിങ്, വെള്ളി
25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗം- വെങ്കലം
സ്‌കീറ്റ് പുരുഷ ടീം- വെങ്കലം
ട്രാപ്പ് പുരുഷവിഭാഗം- ചെനായ് കെ.ഡി, വെങ്കലം
10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗം- രമിത, വെങ്കലം
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ്- അഷി ചൗസ്‌കി, വെങ്കലം
സ്‌ക്വാഷ്
പുരുഷ ടീം- സ്വര്‍ണം
മിക്‌സഡ് ഡബിള്‍സ്- ദീപിക പള്ളിക്കല്‍ ഹരീന്ദര്‍പാല്‍ സിങ്, സ്വര്‍ണം
വനിതാ ടീം- വെങ്കലം
മിക്‌സഡ് ഡബിള്‍സ്- വെങ്കലം
പുരുഷ സിംഗിള്‍സ്- സൗരവ് ഘോഷാല്‍, വെള്ളി
ടേബിള്‍ ടെന്നീസ്
വനിതാ ഡബിള്‍സ്- വെങ്കലം
ടെന്നീസ്
ടെന്നീസ് മിക്‌സഡ് ഡബിള്‍സ്- രോഹന്‍ ബൊപ്പണ്ണണ്ണ ഋതുജ ഭോസാലെ, സ്വര്‍ണം
പുരുഷ ഡബിള്‍സ്- രാംകുമാര്‍ രാമനാഥന്‍ സാകേത് മൈനേനി, വെള്ളി
ഗുസ്തി
86 കിലോ പുരുഷ വിഭാഗം – ദീപക് പൂണിയ, വെള്ളി
57 കിലോ പുരുഷ വിഭാഗം- അമന്‍, വെങ്കലം
87 കിലോ ഗ്രെക്കോ റോമന്‍ പുരുഷ വിഭാഗം- സുനില്‍ കുമാര്‍, വെങ്കലം
53 കിലോ വനിതാവിഭാഗം- അന്തിം പംഗല്‍, വെങ്കലം
62 കിലോ വനിതാവിഭാഗം- സോനം, വെങ്കലം
76 കിലോ വനിതാ വിഭാഗം- കിരണ്‍, വെങ്കലം
വുഷു
വനിതകളുടെ 60 കിലോ വിഭാഗം- റോഷിബിന ദേവി, വെള്ളി