കാസർകോട് പുത്തിഗെയില്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജി.എച്ച്.എസ്. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സ്കൂളിന് സമീപത്താണ് അപകടം. വൈകുന്നേരം സ്കൂൾ വിട്ട് പുറത്തിറങ്ങിയതായിരുന്നു. ഉടനെ കുമ്പളത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കുട്ടിക്ക് ചെറിയ പരുക്കേറ്റു.