കേന്ദ്രസര്‍വകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.പി.ജി. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ മെയ് അഞ്ച് വരെ സമയം നീട്ടി നൽകി. ജൂണ്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് പരീക്ഷ. ഏപ്രില്‍ 19 വരെ ആയിരുന്നു നേരത്തേ നല്‍കിയ അവസാന തീയ്യതി. മെയ് അഞ്ച് രാത്രി 11.50 വരെ ഫീസടയ്ക്കാം. മെയ് ആറ് മുതല്‍ എട്ട് വരെ അപേക്ഷകളിലെ തെറ്റ് തിരുത്താന്‍ അവസരം നല്‍കും
CUET സ്‌കോര്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ അവസരം ലഭിക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം.ജഗദേഷ് കുമാര്‍ അറിയിച്ചു. എന്‍.ടി.എയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 176 സര്‍വകലാശാലകളാണ് സി.യു.ഇ.ടി പ്രവേശനപരീക്ഷ അടിസ്ഥാനപ്പെടുത്തി പ്രവേശനം നല്‍കുക.